ചെന്നീർക്കര : പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായശല്യം അതിരൂക്ഷം. കൂട്ടമായി എത്തുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസം ചെന്നീർക്കര മടത്തിക്കുഴി വീട്ടിൽ തങ്കമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. പലർക്കും കടിയേറ്റത് പേപ്പട്ടിയിൽനിന്നാണെന്ന സംശയവും നിലനിൽക്കുന്നതിനാൽ ജനങ്ങളുടെ ആശങ്ക ഇരട്ടിക്കുകയാണ്.
പശുക്കളും ആടുകളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ഉപജീവനത്തിനായി ആശ്രയിക്കുന്ന കർഷകരും കടുത്ത നിസ്സഹായവസ്ഥയിലാണ്. പ്രഭാതസവാരിക്കാരും പുലർച്ചെ പത്രവിതരണത്തിന് ഇറങ്ങുന്നവരും പാൽ സൊസൈറ്റികളിലേക്ക് പോകുന്നവരുമാണ് തെരുവുനായ്ക്കളുടെ പ്രധാന ഇരകൾ. ഉപേക്ഷിക്കപ്പെടുന്ന മാലിന്യക്കൂമ്പാരങ്ങൾക്കും കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾക്കുംസമീപം താവളമടിച്ചിരിക്കുന്ന നായ്ക്കൾ കൂട്ടത്തോടെയാണ് ആളുകൾക്കു നേരേ കുതിച്ചെത്തുന്നത്.
ദിനംപ്രതി നായ്ക്കളുടെ എണ്ണം പെരുകുന്നതല്ലാതെ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് തെരുവുനായശല്യം നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം.
Published: 19 Oct 2026, 01:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented