പത്തനംതിട്ട : എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് കരയോഗ യൂണിയൻ പൊതുയോഗവും ബജറ്റ് അവതരണവും നടന്നു. 2,65,67,632 വരവും 2,65,66,877 രൂപ ചെലവും 755 രൂപ നീക്കിയിരിപ്പുമുള്ളതാണ് 2025-26 വർഷത്തെ വരവുചെലവ് കണക്ക്. 22,35,91,373 രൂപ വരവും 22,35,49,818 രൂപ ചെലവും 41,555 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026-27 ലേക്കുള്ള ബജറ്റും യൂണിയൻ സെക്രട്ടറി വി. ഷാബു അവതരിപ്പിച്ചു.

To advertise here,

താലൂക്ക് യൂണിയന് പുതിയ ആസ്ഥാന മന്ദിര നിർമാണത്തിനും സ്ഥലം വാങ്ങുന്നതിനും സൗജന്യമായി ഭവനനിർമാണ പദ്ധതി, വാർദ്ധക്യകാല പെൻഷൻ, സാമൂഹ്യ-സുരക്ഷാ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ ധനസഹായം, ചികിത്സാ സഹായം, പെൻഷൻ, വിവാഹ ധനസഹായം, പാലിയേറ്റീവ് കെയർ പദ്ധതി എന്നിവയുൾപ്പെടെയുള്ള പദ്ധതികൾക്കായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ നിലപാടുകൾക്ക് പൊതുയോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറകടർ ബോർഡ് മെമ്പറുമായ അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.

മോഹനൻപിള്ള, കെ.പി. രഘുകുമാർ, എ.ജി. ഉണ്ണികൃഷ്ണൻ, ജി. കൃഷ്ണകുമാർ, കെ.എൻ. ഹരികുമാരൻ, ഹരിനാരായണൻ, കെ.ബി. രാജേഷ്, അഭിലാഷ് കെ.നായർ, കമലാസനൻ കാര്യാട്ട് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ബജറ്റും റിപ്പോർട്ടും കണക്കുകളും യോഗം ഐകകണ്ഠ്യേന പാസാക്കി. യൂണിയൻ ഇൻസ്പെക്ടർ ജി. രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ, കമ്മിറ്റി അംഗങ്ങളായ കെ.സരോജ് കുമാർ, അഡ്വ. അഖിലേഷ് എസ്.കാര്യാട്ട്, അഡ്വ. ഗീത സുരേഷ്, എൻ.ആർ. വിജയകുറുപ്പ്, സത്യൻ നായർ, എം. അജിത്, എ.ആർ. രാജേഷ് കുമാർ, ശ്രീജിത്ത് പ്രഭാകർ എന്നിവർ പ്രസംഗിച്ചു.