റംബിൾ സ്ട്രിപ്പുകൾ മാത്രം പോരാ

To advertise here,

ഇലന്തൂർ : ടി.കെ. റോഡിൽ തുടർച്ചയായി അപകടങ്ങൾ നടക്കുന്ന പാലച്ചുവട് ജങ്ഷനിലെ വളവിൽ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചെങ്കിലും സുരക്ഷ ഇനിയും അകലെ. ശാലോം ജങ്ഷനും പാലച്ചുവടിനും സമീപം രണ്ടിടത്തും കാരൂർ ഓർത്ത്ഡോക്സ് പള്ളിക്കും മുൻപിലാണ് റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചത്. റംബിൾ സ്ട്രിപ്പുകൾ മാത്രം കൊണ്ട് അപകടഭീഷണി ഒഴിവാക്കാനാകില്ലെന്ന് നാട്ടുകാർ പറയുന്നു. അപകട സാധ്യത മുന്നറിയിപ്പ് ബോർഡ്, പരമാവധി വേഗപരിധി 20 ആയി നിശ്ചയിക്കുന്ന ബോർഡ്, ക്രാഷ് ബാരിയർ, റിഫ്ലക്ടർ, ബ്ലിങ്കിങ് ലൈറ്റ് എന്നിവയും സ്ഥാപിക്കണമെന്നാണ് ആവശ്യം.

താലൂക്ക് വികസനസമിതിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഷയം ഉന്നയിച്ചതിന്റെ ഫലമായുമാണ് റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചത്. മണ്ഡലകാലം ആരംഭിക്കുന്നതോടെ ശബരിമല തീർഥാടകരടക്കമുള്ളവരുടെ വാഹനങ്ങളും ഇതുവഴി പോകും. അതോടെ അപകടസാധ്യത ഇരട്ടിയാകും. അതിനുമുമ്പ്, അപകടസാധ്യത ഒഴിവാക്കാനുള്ള നടപടിയാണ് വേണ്ടത്.