പത്തനംതിട്ട : താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി ഇളകൊള്ളൂർ കേന്ദ്രമാക്കി ഉന്നത സാങ്കേതിക മികവോടെ മിനി ഐ.ടി.- വ്യവസായ പാർക്ക് ആരംഭിക്കുമെന്ന് പത്തനംതിട്ട താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട പറഞ്ഞു. മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട താലൂക്ക് എൻ.എസ്.എസ്. യൂണിയൻ നടത്തിയ ഏകദിന യുവ സംരംഭകത്വ ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

എൻ.എസ്.എസ്. സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി.വി. ശശിധരൻനായർ അധ്യക്ഷതവഹിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്ട് ഓഫീസർ വി. ആദർശ്, വ്യവസായ വികസന ഓഫീസർ വിപിൻ ചന്ദ്രലാൽ, ഫെഡറൽ ബാങ്ക് മൈക്രോ ക്രെഡിറ്റ് മാനേജർ എം. ധനുഷ്, ഉദ്യോഗസ്ഥരായ അരവിന്ദ്, റോജിൻ എന്നിവർ ക്ലാസുകൾ നയിച്ചു.

താലൂക്ക് യൂണിയൻ സെക്രട്ടറി വി. ഷാബു, ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ, ഭാരവാഹികളായ എം. അജിത്ത്, അഡ്വ. ഗീതാ സുരേഷ്, അഡ്വ. അഖിലേഷ് കാര്യാട്ട്, ജി. കൃഷ്ണകുമാർ, പി.എൻ. രഘൂത്തമൻനായർ, രാജേന്ദ്രനാഥ് കമലകം, എം.ആർ. ശശിധരൻനായർ, എ.ആർ. രാജേഷ് കുമാർ, ശശികുമാരൻനായർ, സത്യൻനായർ, രാജീവ്കുമാർ, ബാലചന്ദ്രകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി, ജഗദമ്മ തുടങ്ങിയവർ പ്രസംഗിച്ചു.