ബെംഗളൂരു : മഹിളാകോൺഗ്രസ് കർണാടക സംസ്ഥാന അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു. നിയമനകാലാവധി പൂർത്തിയായതിനാലെന്ന് പറഞ്ഞാണ് രാജിയെങ്കിലും അഖിലേന്ത്യാ അധ്യക്ഷ അൽക ലാംപയ്ക്ക് അയച്ച രാജിക്കത്തിൽ കർണാടക മന്ത്രിസഭയിൽ ഇനിയും സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്താത്തതിലുള്ള പ്രതിഷേധവും ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിൽ ഒരു വനിതയെപ്പോലും ഇനിയും ഉൾപ്പെടുത്താത്ത കാര്യം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അവർ ദേശീയ അധ്യക്ഷയോടാവശ്യപ്പെട്ടു.

To advertise here,

തനിക്കു ലഭിച്ച പിന്തുണയിൽ പാർട്ടി നേതാക്കൾക്ക് കത്തിൽ നന്ദിയറിയിച്ചിട്ടുമുണ്ട്. പുതിയ അധ്യക്ഷയെ തിരഞ്ഞെടുക്കുംവരെ ചുമതലയിൽ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽനിന്നുള്ള മുൻ എം.എൽ.എ.യാണ് സൗമ്യാ റെഡ്ഡി. വനം, പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ്.