യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ

To advertise here,

മൈസൂരു : ദസറയുടെ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും വിപുലമായ ക്രമീകരണങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തി മൈസൂരു റെയിൽവേ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് വരുമാനത്തിലും ഇത്തവണ വൻവർധനയാണ്. അതിനാൽ മൈസൂരു സ്റ്റേഷനിൽ ഇക്കുറി കൂടുതൽ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. സുരക്ഷയ്ക്കായി 150-ലധികം ആർ.പി.എഫ്. ഉദ്യോഗസ്ഥരെ വിന്യസിച്ചു.

സ്റ്റേഷൻ പരിസരം നിരീക്ഷിക്കാൻ 39 സി.സി.ടി.വി. ക്യാമറകൾ സജ്ജമാക്കി. റെയിൽവേ ജീവനക്കാർക്കുപുറ​േമ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പ്രവർത്തകരും സ്റ്റേഷനിൽ സേവനത്തിനായുണ്ടാകും. ടിക്കറ്റ് കൗണ്ടർ പ്രവർത്തനങ്ങൾക്കായി ബെംഗളൂരു, ഹുബ്ബള്ളി ഡിവിഷനുകളിൽനിന്ന് 15-ലധിക ജീവനക്കാരെക്കൂടി നിയോഗിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുവകുപ്പുകളുമായുള്ള മികച്ച ഏകോപനത്തിനായി ജീവനക്കാർക്ക് കൂടുതൽ വാക്കി-ടോക്കികൾ നൽകിയിട്ടുണ്ട്.

വിജയദശമി ദിനത്തിലും മൈസൂരു സ്റ്റേഷനിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. അന്നേദിവസം ഉച്ച ഒരുമണി മുതൽ അവസാന ട്രെയിൻ പുറപ്പെടുന്നതുവരെ പാർസൽ, ലോഡിങ് പ്രവർത്തനങ്ങൾ, ബഗ്ഗി കാർ സേവനം എന്നിവ നിർത്തിവെക്കും.

ദസറ വേദിയിൽ തടവറ വിഭവങ്ങളും

മൈസൂരു : വർണാഭമായ ദീപങ്ങൾ, മധുരമുള്ള പലഹാരങ്ങൾ, തുണിത്തരങ്ങൾ, കാർ​െപ്പറ്റുകൾ... അങ്ങിനെ തടവറയിൽനിന്ന് നിർമിച്ച വസ്തുക്കൾ ദസറ സ്റ്റാളിൽ നിറഞ്ഞു.

മൈസൂരു, ബെളഗാവി, ധാർവാഡ്, ബല്ലാരി, വിജയപുര എന്നിവിടങ്ങളിലെ സെൻട്രൽ ജയിലുകളിലെ തടവുകാർ നിർമിച്ച ഉത്‌പന്നങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

പോലീസിന്റെ മേൽനോട്ടത്തിൽ രണ്ടുപുരുഷ തടവുകാർ സ്റ്റാളിൽ ഉത്‌പന്നങ്ങൾ വിൽക്കാനായി ഉണ്ടായിരുന്നു.

പായകൾ, കാർപ്പെറ്റുകൾ, അരയിൽ കെട്ടുന്ന വസ്ത്രങ്ങൾ, വിവിധതരം ടവലുകൾ, ബെഡ്ഷീറ്റുകൾ, തൂവാലകൾ, കൈത്തറി ഉത്‌പന്നങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.

തടവുകാർ തുന്നിയ ഷർട്ടുകളുടെ പ്രത്യേക ശേഖരവും സ്റ്റാളിലുണ്ട്.

ഗുജറാത്തിലെ സൂറത്തിൽനിന്ന് കൊണ്ടുവന്ന തുണികൾ ഉപയോഗിച്ച് നിർമിച്ച, 1,050 രൂപ വിലയുള്ള കോട്ടൺ ഷർട്ടുകൾ വിപണിയിലെ സമാനമായ മികച്ച ഉത്‌പന്നങ്ങളോട് മത്സരിക്കുന്ന രീതിയിലുള്ളതാണ്.

ഏകദേശം 6.5 ലക്ഷം രൂപ വിലമതിക്കുന്ന ഉത്‌പന്നങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തടവുകാരുടെ ദസറ സ്റ്റാൾ വഴി 4,58,000 രൂപ വരുമാനം ലഭിച്ചിരുന്നു.

യാത്രക്കാർക്കുള്ള സൗകര്യങ്ങൾ

ഹെൽപ് ഡെസ്കുകൾ: യാത്രക്കാരെ സഹായിക്കാനായി മൂന്ന് ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചു (രണ്ടെണ്ണം പ്രധാന എൻട്രൻസ് ഏരിയയിലും ഒരെണ്ണം ആറാം പ്ലാറ്റ്ഫോമിലും).

കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ: തിരക്ക് കുറയ്ക്കുന്നതിനായി എട്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ്‌ മെഷീനുകളും നാല് മൊബൈൽ അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റവും പ്രധാന കവാടത്തിനുസമീപം ഒരുക്കി.

അടിയന്തര സേവനങ്ങൾ: അടിയന്തര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കാൻ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ് സംവിധാനങ്ങളുമായി മികച്ച ഏകോപനം ഉറപ്പാക്കി. എസ്കലേറ്ററുകളുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ പ്രത്യേക ഇലക്ട്രിക്കൽ ജീവനക്കാ​െരയും നിയോഗിച്ചു.