പാലക്കാട്: സൗഹൃദം ദേശീയവേദിയുടെ നേതൃത്വത്തിൽ നടത്തിയ സാഹിത്യസമാജം സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സൗഹൃദം ദേശീയവേദി ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ അധ്യക്ഷനായി. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും സാഹിത്യസമാജം പുനഃരാരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

To advertise here,

കവി രവീന്ദ്രൻ മലയങ്കാവ്, പാലക്കാട് സുൽത്താൻപേട്ട പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്. പീറ്റർ, എച്ച്. അക്ബർ ബാദുഷ, പി.വി. സഹദേവൻ, പി. ആന്റണി റോബർട്ട്, കെ.എം. ഫാത്തിമ, എം. സുഭാഷ് കുമാർ, പി. ഷീജ, കെ.കെ. സിന്ധു എന്നിവർ സംസാരിച്ചു.