ആലത്തൂർ: മലമ്പുഴ, പോത്തുണ്ടി കനാലുകൾ തുറന്നിട്ടും ചേരാമംഗലം ആറ്റാല അണയിൽ വെള്ളം നിറച്ചിട്ടും രണ്ടാംവിളയ്ക്ക് നെൽപ്പാടങ്ങളിൽ വെള്ളമെത്തുന്നില്ല. 25-നാണ് മലമ്പുഴ കനാൽ തുറന്നത്. തരൂർ തോണിപ്പാടത്തെ പാടശേഖരങ്ങളിൽ ഇതുവരെ വെള്ളമെത്തിയില്ല.
തോണിപ്പാടത്തെ കനാലിന്റെ പകുതിഭാഗത്ത് മാത്രമേ വെള്ളമെത്തിയിട്ടുള്ളൂ. ഏഴുദിവസത്തേക്കാണ് ഇവിടേയ്ക്ക് കനാൽ തുറന്നിരിക്കുന്നത്. 12 ദിവസമെങ്കിലും വെള്ളം വിട്ടാലേ കൃഷി രക്ഷിച്ചെടുക്കാനാകൂ. അല്ലെങ്കിൽ 500 ഏക്കറിലെ കൃഷിയുണങ്ങും.
തോണിപ്പാടം, അത്തിപ്പൊറ്റ, തരൂർ, പഴമ്പാലക്കോട് ഭാഗത്തേക്ക് 12 ദിവസത്തേക്ക് വെള്ളം വിതരണംചെയ്യണമെന്ന് സംയുക്ത പാടശേഖരസമിതി യോഗം ആവശ്യപ്പെട്ടു.
പോത്തുണ്ടി അണക്കെട്ടിന്റെ വലതുകനാൽപ്രദേശമായ ചേരാമംഗലത്തും വെള്ളമെത്തിയില്ല. ചിറ്റില്ലഞ്ചേരി നോർത്ത് കനാൽ വൃത്തിയാക്കാത്തതിനാൽ നീരൊഴുക്ക് തടസ്സപ്പെടുന്നതാണ് കാരണമെന്ന് കർഷകർ പറയുന്നു. പഴതറ, ആലുമ്പറമ്പ്, ആനക്കോട് പ്രദേശത്തെ പാടങ്ങളിൽ വെള്ളമില്ലാതെ വിണ്ടുകീറി.
ചേരാമഗലം ആറ്റാലയിൽനിന്ന് വെള്ളമെത്താത്തതിനാൽ മലക്കുളം, പുതിയങ്കം, കാട്ടുശ്ശേരി, ഇരട്ടക്കുളം, കാക്കമ്പാറ, എരകുളം, മൂപ്പുപറമ്പ്, കോതപുരം, ചുണ്ടക്കാട്, ആനമാറി, കാവശ്ശേരി പാടശേഖരങ്ങൾ ഉണക്കുഭീഷണിയിലാണ്.
Content Highlights: Paddy fields in Thonippadam and Cheramangalam face severe drought as canal water fails to reach crops despite dams opening.
Published: 28 Nov 2026, 10:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented