തിരുപ്പൂർ : വൃഷ്ടിപ്രദേശങ്ങളിൽ നല്ല മഴലഭിച്ചതിനെത്തുടർന്നുള്ള നീരൊഴുക്കിനാൽ അമരാവതി അണക്കെട്ടിലെ ജലനിരപ്പ് വേഗം ഉയരുന്നു. ഒക്ടോബർ 25-ന് 42.46 അടിയായിരുന്ന ജലനിരപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ 14.30 അടി ഉയർന്ന് തിങ്കളാഴ്ച 56.56 അടിയിലെത്തി.
അണക്കെട്ടിന്റെ മൊത്തം ഉയരം 90 അടിയാണ്. വരുംദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിലും മേഖലയിലും വടക്കുകിഴക്കൻ മഴ കൂടുതൽ ശക്തമാകുമെന്നാണ് പറയുന്നത്. അണക്കെട്ടിനെ ആശ്രയിച്ച് 54,637 ഏക്കറിൽ കൃഷിയിറക്കിയിരിക്കുന്ന തിരുപ്പൂർ, കരൂർ ജില്ലകളിലെ കർഷകർ നല്ലമഴ കിട്ടുമെന്ന പ്രതീക്ഷയിലാണ്. മഴകുറയുമ്പോൾ അണക്കെട്ടിലെ വെള്ളമുപയോഗിച്ചാണ് ഈ പ്രദേശത്തെ കൃഷി നിലനിർത്തുന്നത്. എന്നാൽ, കഴിഞ്ഞവർഷം നവംബറിനെ അപേക്ഷിച്ച് ഇക്കൊല്ലം അമരാവതി അണക്കെട്ടിൽ വെള്ളം കുറവാണെന്നാണ് ജലവിഭവവകുപ്പ് അധികൃതർ പറയുന്നത്. 2025 നവംബർ ആദ്യവാരം 72.67 അടി വെള്ളമുണ്ടായിരുന്നു. ഇപ്പോൾ 56.56 അടിയേ ആയിട്ടുള്ളൂ. എൽനിനോ പ്രതിഭാസംമൂലം കാലവർഷം താമസിച്ചതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Published: 10 Nov 2026, 03:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented