വെങ്കിടങ്ങ് : കരുവന്തല– ചക്കംകണ്ടം റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രദേശവാസികളും വാഹനയാത്രക്കാരും ദുരിതത്തിൽ.

To advertise here,

വീടുകളിലും വെള്ളം കയറിയതോടെ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം പെരിങ്ങാട് പാടത്ത് വെള്ളം കയറിയതാണ് പ്രദേശത്ത് പ്രതിസന്ധി രൂക്ഷമാക്കിയത്.

കെ.എൽ.ഡി.സി. കനാലിലെ ഒഴുക്ക് ശക്തമായതോടെ പാടത്തേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇടിയഞ്ചിറ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ടെങ്കിലും വെള്ളം വേഗത്തിൽ ഒഴുകിപ്പോകുന്നില്ല. അതേസമയം, പാടശേഖരങ്ങളിൽ കൃഷിപ്പണികൾ ആരംഭിച്ചതിനാൽ കൂടുതൽ സമയം ഷട്ടറുകൾ തുറന്നിടാൻ കഴിയാത്ത സാഹചര്യമാണ്.

റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെയും ബാധിക്കുന്നുണ്ട്. വീടുകളിലും വെള്ളം കയറിയതോടെ പ്രദേശവാസികൾ വലിയ ദുരിതത്തിലാണ്. വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.