ആലത്തൂർ : ‘തരൂർ ഈ വായനശാല ഇന്ന് സന്ദർശിച്ചു കെ.പി. കേശവമേനോൻ 30.01.57'. കാഴ്ചയില്ലാത്തത് അക്ഷരങ്ങളുടെ വടിവ് ഇല്ലാതാക്കിയെങ്കിലും ലോകത്തിന് ദിശാബോധം പകർന്ന ക്രാന്തദർശി അകക്കാഴ്ചകൊണ്ട് എഴുതിയ കുറിപ്പാണിത്. കെ.പി. കേശവമേനോൻ സ്വന്തം കൈപ്പടയിൽ തരൂർ ഗ്രന്ഥശാലയിലെ സന്ദർശക ഡയറിയിൽ എഴുതിയ കുറിപ്പ് തരൂരുകാർക്ക് അഭിമാനം പകരുന്നു. 'ചരിത്രത്തിലേക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പെ'ന്ന് ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ജി. രാജേഷ് പറഞ്ഞു.

To advertise here,

വള്ളത്തോളും ജി. ശങ്കരക്കുറുപ്പും പി. കുഞ്ഞിരാമൻ നായരും എം.ടി. വാസുദേവൻനായരും ഉൾപ്പെടെയുള്ളവർ സ്വന്തം കൈപ്പട രേഖപ്പെടുത്തിയ താളുകളും ഈ പുസ്തകത്തിലുണ്ട്. 'തരൂരിന്റെ വിജ്ഞാനകേന്ദ്രം'എന്നാണ് ഇതിൽ സുകുമാർ അഴീക്കോട് രേഖപ്പെടുത്തിയത്.

ക്വിറ്റിന്ത്യാസമര രക്തസാക്ഷി കോമ്പുക്കുട്ടി മേനോന്റെ സ്മാരകമായി 1946-ൽ ആരംഭിച്ച വായനശാലയുടെ സ്ഥാപക രക്ഷാധികാരിയായിരുന്ന കേശവമേനോൻ മരണംവരെ ആ സ്ഥാനത്ത് തുടർന്നു. 1948-ൽ ഗാന്ധിപ്രതിമ തരൂരിൽ സ്ഥാപിക്കുന്നതിനും നേതൃത്വംനൽകി. മേനോൻ ജീവിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ പേരിൽ ജന്മനാട്ടിൽ ഓഡിറ്റോറിയം തുറന്നത്. കെ. കേളപ്പനും കെ. മാധവൻ നായരുമാണ് കേശവമേനോന്റെ പേരിൽ ജന്മനാട്ടിൽ ഓഡിറ്റോറിയം പണിയണമെന്ന നിർദേശംവെച്ചത്.

ദേശീയപ്രസ്ഥാന ചരിത്രത്തോളം തലപ്പൊക്കമുള്ള ഓഡിറ്റോറിയത്തിന് 1967-ൽ ഉപരാഷ്ട്രപതി വി.വി. ഗിരി ശിലാസ്ഥാപനം നിർവഹിച്ചു. 11 വർഷമെടുത്തു പണി പൂർത്തിയാക്കാൻ. 1978 സെപ്‌റ്റംബറിൽ കേരളാ ഗവർണർ ജ്യോതി വെങ്കിടാചലമാണ് ഓഡിറ്റോറിയം ഉദ്ഘാടനംചെയ്തത്. ഓഡിറ്റോറിയത്തിന് മുൻപിലെ കേശവമേനോൻ പ്രതിമ കോഴിക്കോട് മെഡിക്കൽകോളേജ് വിദ്യാർഥികൾ അന്ന് നിർമിച്ചുനൽകിയതാണ്. 2005-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാർ മുൻകൈയെടുത്ത് ഓഡിറ്റോറിയം നവീകരിച്ചു. 2020-ൽ സംസ്ഥാന സാംസ്‌കാരിക വകുപ്പ് പഠനകേന്ദ്രമായി വികസിപ്പിച്ചു.അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും

തരൂർ : സ്വാതന്ത്ര്യസമര സേനാനിയും 'മാതൃഭൂമി' സ്ഥാപക പത്രാധിപരുമായ കെ.പി. കേശവമേനോന്റെ 48-ാം ചരമവാർഷികം തരൂരിൽ തിങ്കളാഴ്ച ആചരിക്കും. രാവിലെ ഒൻപതിന് അദ്ദേഹത്തിന്റെ പ്രതിമയിൽ കെ.പി. കേശവ മേനോൻ സ്‌മാരക ട്രസ്റ്റ് അംഗങ്ങളും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തും. 10-ന് കെ.പി. കേശവമേനോന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആലത്തൂർ ഉപജില്ലയിലെ വിദ്യാർഥികൾക്കുള്ള സാഹിത്യോത്സവം ആരംഭിക്കും. വൈകീട്ട് അഞ്ചിന് മന്ത്രി കെ.എ. തുളസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ കെ.പി. കേശവമേനോൻ പുരസ്‌കാരം പ്രൊഫ. പി.എ. വാസുദേവന് എഴുത്തുകാരൻ യു.കെ. കുമാരൻ നൽകും. പ്രൊഫ. പി. മുരളി പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തും. പി.പി. സുമോദ് എം.എൽ.എ. അധ്യക്ഷനാകും.

ഇന്ന് കെ.പി. കേശവമേനോന്റെ 48-ാം ചരമവാർഷികം