കോലഞ്ചേരി : പൂത്തൃക്ക പഞ്ചായത്തിലെ കോരൻകടവിൽ 1.5 ലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

To advertise here,

ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ അധ്യക്ഷനായി. പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി മുഖ്യാതിഥിയായി. പൂത്തൃക്ക ഗ്രാമപ്പഞ്ചായത്ത് വാർഡ് മെംബർ ഷിൻജുമോൾ പി. മാത്യു, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എൻ. അഭിരാമി എന്നിവർ പദ്ധതി വിശദീകരണം നടത്തി.

വടവുക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ജോൺ, ഉദയംപേരൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. പ്രിയമോൾ എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ എം.എൻ. അൻസിയ, മുൻ പഞ്ചായത്തംഗം എ.കെ. മാധവൻ, പുഴ സംരക്ഷണ സമിതി പ്രവർത്തകരായ സി.കെ. തോമസ്, പി.പി. റെജി, ടി.പി. ജോയ്, ബിനു പ്ലാമടയിൽ, ജേജി പൗലോസ്, കെ.പി. ജോസ് എന്നിവർ സംബന്ധിച്ചു.