ഒറ്റപ്പാലം : ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡ് നവീകരണത്തിനിടെ വരോട് ഭാഗത്ത് നിർമിച്ച സംരക്ഷണഭിത്തി തകർച്ചാഭീഷണിയിൽ. പാടശേഖരത്തിനുസമീപം റോഡിന്റെ ഇരുവശങ്ങളിലും നിർമിച്ച സംരക്ഷണഭിത്തിയുടെ ചില ഭാഗങ്ങളാണ് ഏതുസമയവും നിലംപൊത്തുമെന്ന സ്ഥിതിയിലുള്ളത്.
കഴിഞ്ഞ ഞായറാഴ്ച പാടശേഖരത്തിനുസമീപത്തെ വിഷ്ണുക്ഷേത്രത്തിന് തൊട്ടടുത്തായി സംരക്ഷണഭിത്തി തകർന്നിരുന്നു. ഏകദേശം എട്ടുമീറ്റർ നീളത്തിലാണ് കോൺക്രീറ്റും പടുത്തുയർത്തിയ കല്ലുകളും ഉൾപ്പെടെ നിലംപൊത്തിയത്. സംരക്ഷണഭിത്തി പാടത്തേക്കാണ് തകർന്നുവീണിരുന്നത്. ഇതുകാരണം ഈ ഭാഗത്ത് ഇറക്കിയ കൃഷി നാശമായിട്ടുണ്ട്. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകയായ സാവിത്രി കെ.ആർ.എഫ്.ബി. അധികൃതർക്ക് പരാതിനൽകി.
സംരക്ഷണഭിത്തി തകർന്നുവീണ ഭാഗത്തുനിന്ന് അല്പം മാറിയാണ് തകർച്ചാഭീഷണി ഉള്ളത്. കല്ലുകെട്ടി ഉയർത്തിയഭാഗം പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയിലാണ്. റോഡിനുവേണ്ടി മണ്ണിട്ട് ഉയരംകൂട്ടിയ ഭാഗത്താണ് തകർച്ചാഭീഷണി. ശക്തമായി മഴപെയ്താൽ ഇതും പാടത്തേക്ക് മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുൻപ് ഇതിന് എതിർവശത്തായി സംരക്ഷണഭിത്തി തകർന്നുവീണത് പൂർവസ്ഥിതിയിലാക്കിയതിന് പിന്നാലെയാണ് വിഷ്ണുക്ഷേത്രത്തിന് സമീപവും തകർന്നുവീണത്.
മാസങ്ങൾക്ക് മുൻപ് വരോട് മരപ്പാലംഭാഗത്തും സംരക്ഷണഭിത്തി തകർന്നിരുന്നു. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തിക്കിടെയാണ് സംരക്ഷണഭിത്തി തകർന്നതെന്ന് കെ.ആർ.എഫ്.ബി. അധികൃതർ അറിയിച്ചു.
ഇത് പൂർവസ്ഥിതിയിലാക്കുന്നതിന് ജല അതോറിറ്റിക്ക് കത്ത് നൽകുമെന്നും തകർച്ചാഭീഷണി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത് പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Published: 11 Nov 2026, 03:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented