തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ 94,201 ഏക്കറിന് പ്രയോജനം ലഭിക്കും
തിരുപ്പൂർ : തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ കൃഷി ആവശ്യത്തിനായി തിരുമൂർത്തി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ബുധനാഴ്ച തുറന്നു. പറമ്പിക്കുളം പ്രധാന കനാലും ദളി കനാലും വഴിയാണ് വെള്ളം തുറന്നുവിട്ടത്. പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ 'പാലാർ തടത്തിൽ' വരുന്ന തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ട, മഠത്തുകുളം, തിരുപ്പൂർ, പല്ലടം, ധാരാപുരം താലൂക്കുകളിലും, കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചി, സുളൂർ താലൂക്കുകളിലുമായി കിടക്കുന്ന 94,201 ഏക്കറിന് പ്രയോജനം ലഭിക്കുമെന്ന് ജില്ലാ കളക്ടർ സി. മുത്തുകുമരൻ പറഞ്ഞു.
ഇടവേളകൾ വിട്ട് ജനുവരി മൂന്നുമുതൽ മൊത്തം 60 ദിവസങ്ങളിലായി 3,500 ദശലക്ഷം ഘനയടി വെള്ളമാവും തുറന്നുവിടുക.
പറമ്പിക്കുളം പ്രധാന കനാലിലൂടെ സെക്കൻഡിൽ 250 ഘനയടിയും ദളി കനാൽ വഴി സെക്കൻഡിൽ 20 ഘനയടി വെള്ളവുമാണ് തുറന്നുവിടുന്നത്. വരും ദിവസങ്ങളിൽ പടിപടിയായി ഉയർത്തി പറമ്പിക്കുളം പ്രധാന കനാലിലൂടെ 912 ക്യൂസെക്സ് വരെ വെള്ളം തുറന്നുവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച അണക്കെട്ട് പ്രദേശത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.ജി. അരുൺരാജ് ഷട്ടറുകൾ തുറന്ന് വെള്ളത്തിൽ പുഷ്പവൃഷ്ടി നടത്തി.
Published: 05 Nov 2026, 03:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented