കുളപ്പുള്ളി : പുനർനിർമാണം പൂർത്തിയായ മാന്നനൂർ ഉരുക്ക് തടയണയുടെ വശങ്ങളിലെ ഉരുക്കുപാളികൾ വീണ്ടും തകർന്നനിലയിൽ. പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് കൂടുതൽ ഭാഗത്ത് തകർച്ച കണ്ടെത്തിയത്. നേരത്തെ

To advertise here,

പുനർനിർമാണം പൂർത്തിയായ നാലു ഭാഗത്ത് ഉരുക്കുപാളികൾ തകർന്നിരുന്നു. പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് തടയണയുടെ മറ്റുഭാഗത്തും ഉരുക്കുപാളികൾ തകർന്നത് കണ്ടെത്തിയത്. തടയണയുടെ നാലു ഭാഗങ്ങളിലാണ് ഒരു വശത്തെ ഉരുക്കുപാളികൾ അടർന്നുമാറിയ നിലയിലുള്ളത്. ഇതോടെ ഇവിടങ്ങളിൽ കോൺക്രീറ്റ് താഴ്ന്ന് തടയണ തകർച്ചയിലാണ്.

പൈങ്കുളം ഭാഗത്താണ് കൂടുതൽ തകർച്ചയുള്ളത്. ഇത്തവണ മാന്നനൂർ ഭാഗത്തും ഉരുക്കുപാളികൾ തകർന്നിട്ടുണ്ട്.

ഇവിടെയും കോൺക്രീറ്റ് ചെയ്ത ഭാഗം താഴ്ന്നു. 238 മീറ്ററാണ് തടയണയുടെ നീളം. ഇതിൽ പകുതിയിലേറെ ഭാഗത്തെയും ഒരു വശത്തെ ഉരുക്കുപാളികൾ തകർന്നു. നിർമാണം പൂർത്തിയാക്കിയ കഴിഞ്ഞ വർഷം ശക്തിയായ നീരൊഴുക്കിൽ ഉരുക്കു പാളികളെ ബന്ധിപ്പിച്ച ബോൾട്ടുകൾ ഇളകിമാറിയിരുന്നു.

ഇതോടെ ഉരുക്കുപാളികൾ അകലുകയും കോൺക്രീറ്റ് ചെയ്ത ഭാഗം താഴുകയും ചെയ്തു. തുടർന്ന് വെള്ളം കുറഞ്ഞതോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ (കിഡ്ക്) ഉദ്യോഗസ്ഥർ തടയണ സന്ദർശിച്ചിരുന്നു. ഉരുക്കുപാളികളുടെ വിടവിൽകൂടി വെള്ളം ഒഴുകി അടിയിലെ മണൽ ഒലിച്ചുപോയതാണ് കോൺക്രീറ്റ് താഴാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

മാന്നനൂരിൽ ഭാരതപുഴയ്ക്കുകുറുകെ രണ്ടുവശത്തും ഉരുക്കുപാളികൾ കൊണ്ട് നിർമിച്ചതാണ് തടയണ. പുനർനിർമാണത്തിൽ രണ്ടു പാളികൾക്ക് നടുവിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം തന്നെ പണി പൂർത്തിയാക്കിയതിനുശേഷം വന്ന മഴയിൽ പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിൽ ഉരുക്കുപാളികൾ അകന്നു കോൺക്രീറ്റ് താഴുന്ന സ്ഥിതിയുണ്ടായിരുന്നു.

തകർന്ന തടയണയുടെസമീപം സംരക്ഷണഭിത്തികൾ നിർമിക്കാൻ 16 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിനിടെയാണ് തടയണ തകർച്ചാ ഭീഷണിയായിട്ടുള്ളത്.