വടക്കഞ്ചേരി : വാളയാർ-മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി വലതു മേൽപ്പാലം (പാലക്കാട് ദിശയിലേക്കുള്ളത്) അടച്ചു. തകരാറിലായ ജോയിന്റുകൾ കുത്തിപ്പൊളിച്ച് കോൺക്രീറ്റ് ചെയ്യുന്നതിനാണ് പാലം അടച്ചത്. ഇടതു മേൽപ്പാലത്തിലൂടെ ഒറ്റവരിയായി ഇരുദിശകളിലേക്കും ഗതാഗതം ക്രമീകരിച്ചു.
അതേസമയം ഗതാഗത ക്രമീകരണത്തിലെ പാളിച്ച അപകടക്കെണിയാവുകയാണ്. ഡയാന ടവറിന്റെ ഭാഗത്ത് മേൽപ്പാലം തുടങ്ങുന്നതിനു 100 മീറ്റർ മുൻപായാണ് ഡിവൈഡർ പൊളിച്ച് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടതു മേൽപ്പാലത്തിലേക്ക് വഴിതിരിച്ചുവിടുന്നത്. വടക്കഞ്ചേരി ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടതിനാൽ റോഡിന്റെ ഇടതു ട്രാക്ക് അടച്ചിട്ടില്ല. നടുവിലെ ട്രാക്കിലും വലതു ട്രാക്കിലും ബാരിക്കേഡുകൾവെച്ച് ഇതിൽ പാലക്കാട് ദിശയിലേക്കുള്ള സുചനാ ബോർഡ് വെക്കുകയാണ് ചെയ്തിട്ടുള്ളത്. ഗതാഗതം വഴിതിരിച്ചുവിടുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സ്ഥലത്തെത്തുമ്പോൾ മാത്രമെ ഗതാഗത നിയന്ത്രണമുണ്ടെന്ന് മനസ്സിലാവുകയുള്ളു. ഇടതു ട്രാക്ക് തുറന്നുകിടക്കുന്നതിനാൽ മിക്ക വാഹനങ്ങളും ഇതുവഴി മുന്നോട്ട് പോകും. തുടർന്ന് സർവീസ് റോഡ് വഴി വന്ന് റോയൽ ജങ്ഷനിൽ ദേശീയപാതയിലേക്ക് പ്രവേശിക്കും.
ചിലർ വഴി തെറ്റിയതറിഞ്ഞ് തിരിച്ചുവരും. ഇത് ഗതാഗത തടസ്സത്തിനിടയാക്കുന്നുണ്ട്. ചിലർ ഗതാഗതക്രമീകരണം കണ്ട് പെെട്ടന്ന് വാഹനം നിർത്തുമ്പോൾ പിന്നിൽ വരുന്ന വാഹനം ഇടിച്ച് അപകടങ്ങളും ഉണ്ടാകുന്നുണ്ട്.
വാഹനങ്ങൾ സർവീസ് റോഡ് വഴി പോകുമ്പോൾ ഗതാഗതക്കുരുക്കും രൂപപ്പെടുന്നുണ്ട്. റോയൽ ജങ്ഷനിൽ അടിപ്പാത വഴിയും കണ്ണമ്പ്ര റോഡിൽനിന്നും വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതാണ് കുരുക്കിനിടയാക്കുന്നത്. ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദിശയിൽ ഗതാഗതനിയന്ത്രണം ആരംഭിക്കുന്നതിനു അല്പം മുൻപായി സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. ജോയിന്റുകളിലെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി വലതു മേൽപ്പാലം ഉടനെ ഗതാഗതത്തിനായി തുറക്കുമെന്നും ഇതോടെ ഗതാഗത പ്രശ്നത്തിന് പൂർണപരിഹാരമാകുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.
Published: 05 Nov 2026, 03:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented