തിരുപ്പൂർ : മലിനജലം നൊയ്യൽനദിയിലേക്ക് തള്ളിയതിന് പിടിക്കപ്പെട്ട തിരുപ്പൂരിലെ എട്ട് വസ്ത്ര ഡൈയിങ് യൂണിറ്റ് ഉടമകൾക്കെതിരേ ക്രിമിനൽനടപടിയെടുക്കണമെന്ന ആവശ്യവുമായി നൊയ്യൽനദി കർഷകസംരക്ഷണസംഘം. ഇതുസംബന്ധിച്ച നിവേദനം സംഘടനയുടെ പ്രതിനിധികൾ ജില്ലാ കളക്ടർ സി. മുത്തുകുമരനെ നേരിൽക്കണ്ട് സമർപ്പിച്ചു.
നൊയ്യൽനദിയിൽ കട്ടിയുള്ള പത കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കുപിന്നാലെ തമിഴ്നാട് മലിനീകരണ നിയന്ത്രണബോർഡ് എട്ട് ഡൈയിങ് യൂണിറ്റുകളും അവർ ചേർന്ന് നടത്തുന്ന തിരുപ്പൂർ വേട്ടുവപാളയത്തുള്ള പൊതു മലിനജല സംസ്‌കരണ പ്ലാൻറ്റും പൂട്ടാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ 2011-ലെ ഉത്തരവിന്റെ ലംഘനം കൂടിയുള്ള പശ്ചാത്തലത്തിൽ ഉടമകൾക്കെതിരേ ക്രിമിനൽനടപടിയെടുത്തേ പറ്റൂവെന്നും കർഷക സംഘം അധ്യക്ഷൻ കെ.എസ്. തിരുജ്ഞാനസംബന്ധം കളക്ടറോട് പറഞ്ഞു. കർഷകർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിരുപ്പൂരിലെ ഡൈയിങ് യൂണിറ്റുകൾക്കായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, വസ്ത്ര ഡൈയിങ് യൂണിറ്റുകൾ ദ്രവമാലിന്യം ഒട്ടും പുറത്തുവിടാത്ത അവസ്ഥ ഉറപ്പാക്കിയിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. തിരുപ്പൂർ ക്ലസ്റ്ററിലുള്ള മറ്റ് 17 പൊതു മലിനജല സംസ്‌കരണ പ്ലാന്റുകളുടെയും പ്രവർത്തനം ഡ്രോൺമൂലം നിരീക്ഷിക്കണമെന്നും തിരുജ്ഞാനസംബന്ധം ആവശ്യപ്പെട്ടു.
Published: 18 Nov 2026, 03:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented