മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിൽ രഥോത്സവത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന സാമഗ്രികാ സമർപ്പണ ചടങ്ങിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. കീഴേടം ഉദ്യാനേശ്വര ശിവക്ഷേത്രത്തിൽ നിന്നാരംഭിച്ച സാമഗ്രികാ ദർശന ഘോഷയാത്രയിൽ ഉത്സവത്തിനുള്ള പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പട്ടുവസ്ത്രങ്ങൾ എന്നിവയുമായാണ് ഭക്തജനങ്ങൾ പങ്കെടുത്തത്.

To advertise here,

ഘോഷയാത്ര ക്ഷേത്രത്തിലെ ലക്ഷ്മീ കോവിലിൽ സമാപിച്ചു. അവിടെ സാമഗ്രികൾ സമർപ്പിച്ചു. ആചാര്യർ എൽ. മങ്കേഷ് ഭട്ട്, തന്ത്രി ആർ. ഗോവിന്ദ ഭട്ട്, മേൽശാന്തി എൽ. കൃഷ്ണ ഭട്ട് എന്നിവർ കാർമികരായി.

ദേവസ്വം പ്രസിഡന്റ് പി. അവിനാശ്, മാനേജിങ് അധികാരികളായ വിജയനാഥ് വി. മല്ല്യ, വെങ്കടേഷ് ജി. പൈ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജി. വെങ്കടേശ്വര പ്രഭു, കപിൽ ആർ. പൈ, ആർ. വെങ്കടേശ്വര പൈ, ആനന്ദ് എൻ. പ്രഭു എന്നിവർ നേതൃത്വം നൽകി.

ഡിസംബർ ആറിന് ഉത്സവത്തിന് കൊടിയേറും. 12 -ന് കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർഥ ക്ഷേത്രത്തിലെത്തും. 13-ന് ഉത്സവാഘോഷം സമാപിക്കും.