പാലക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്.) പാലക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം മാത്തൂർ മൂലോട് ഹുദ മജിലിസിൽ സംസ്ഥാന പ്രസിഡന്റ് എം.ടി. സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എസ്. അനസ് അധ്യക്ഷത വഹിച്ചു.

To advertise here,

സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. കെ. നൂറുൽ അമീൻ തൃത്താല, ഡോ. മുഹമ്മദലി മിശ്ഖാത്തി, ടി. സൈതാലി പട്ടാമ്പി, വി.എ. റസാക്ക്, എം.ടി.എ. നാസർ, എം. അബ്ദുൽ ഹക്കീം മണ്ണൂർ, ടി. ഷറഫുദ്ദീൻ, എം.കെ. മുബാറക്ക്, എം. അബ്ദുൽ ലത്തീഫ്, ശിഹാബ് പാടൂർ തുടങ്ങിയവർ സംസാരിച്ചു. ഗായകൻ മുഹ്സിൻ മണ്ണാർക്കാട്, റിയാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ടുണ്ടായി.