
ചവറ: ചവറ ഉപജില്ലാ കലോത്സവത്തിൽ നാലുവിഭാഗങ്ങളിൽ ഓവറോൾ കിരീടം നേടി കോയിവിള അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
യു.പി. ജനറൽ, എച്ച്.എസ്.എസ്. ജനറൽ, യു.പി. അറബിക്, എച്ച്.എസ്. അറബിക് എന്നീ വിഭാഗങ്ങളിലാണ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും സ്കൂൾ സ്വന്തമാക്കി. അഞ്ച് വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. നൂറോളം കുട്ടികൾ റവന്യൂജില്ലാ കേലാത്സവത്തിൽ പങ്കെടുക്കാൻ അർഹരായി. കലോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികഘോഷയാത്രയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള അംഗീകാരവും സ്കൂൾ സ്വന്തമാക്കി.
കലാപ്രതിഭകളെയും, അവർക്ക് മികച്ച പരിശീലനവും പിന്തുണയും നൽകിയ അധ്യാപകരെയും രക്ഷാകർത്താക്കളെയും പ്രഥമാധ്യാപകരായ ആർ.ഗംഗാദേവി, ഡോ. സ്മിത എസ്. നായർ, പി.ടി.എ., എസ്.എം.സി. ഭാരവാഹികൾ തുടങ്ങിയവർ അനുമോദിച്ചു.
Content Highlights: Ayyankoikkal Government Higher Secondary School emerged overall champions at the Chavara Sub-District School Kalolsavam, winning top spots in four major categories.
Published: 29 Nov 2026, 10:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented