
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് നിയമസേവന കമ്മിറ്റി വിമുക്തഭടന്മാർക്കായി നിയമബോധവത്കരണ ക്ലാസ് നടത്തി. എക്‌സ് സർവീസ് ലീഗ് കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടെ വീർ പരിവാർ സഹായതാ യോജനപ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്. ശാസ്താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി സിവിൽ ജഡ്ജി എം.ബി. അനീഷ് ബാബു ഉദ്ഘാടനം ചെയ്തു.
സാമൂഹികവും നിയമപരവുമായ സഹായങ്ങൾ വിമുക്തഭടന്മാർക്ക് ലഭ്യമാക്കാൻ ലീഗൽ സർവീസസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് സർവീസ് ലീഗ് കുന്നത്തൂർ താലൂക്ക് പ്രസിഡന്റ് എൻ. മുരളീധരൻപിള്ള അധ്യക്ഷനായി. ദേശീയ ലീഗൽ സർവീസസിന്റെ പദ്ധതികളെയും വിമുക്തഭടന്മാർക്കുള്ള നിയമസഹായങ്ങളെയും കുറിച്ച് പാനൽ അഭിഭാഷകൻ രാജൻ ഇലവിനാൽ ക്ലാസ് നയിച്ചു. എക്‌സ് സർവീസ് ലീഗ് നിയമോപദേശകൻ എൻ.വി. ചന്ദ്രശേഖരൻപിള്ള, ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ഉദയ് ശബരീശം, എക്‌സ് സർവീസ് ലീഗ് താലൂക്ക് സെക്രട്ടറി പി. തങ്കപ്പൻപിള്ള എന്നിവർ പ്രസംഗിച്ചു.
Content Highlights: Kunnathur Taluk Legal Services Committee organised a legal awareness class for ex-servicemen under Veer Parivar Sahayata Yojana at Sasthamkotta.
Published: 29 Nov 2026, 10:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented