
ഏതന്‍സ്: ബാങ്കിന് സമീപം സ്ഥാപിക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
38-കാരിയായ സ്ത്രീയാണ് മരിച്ചത്. ബോംബ് പൊട്ടിത്തെറിച്ചതോടെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുന്‍പ് പല മോഷണങ്ങളിലും പങ്കെടുത്ത ആള്‍ കൂടിയാണ് മരിച്ച 38 കാരിയായ സ്ത്രീയെന്ന് പോലീസ് അറിയിച്ചു. തീവ്രഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.
ഈ സ്ത്രീക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ലഹരിയും അനാശാസ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ യുവതി മുന്‍പ് പങ്കാളിയായിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.
Content Highlights: woman killed in greeces thessaloniki after bomb explodes in her hand
Published: 03 May 2025, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented