ചണ്ഡീഗഡ്: ചണ്ഡീഗഡിലെ സെക്ടർ 37-ലെ പഞ്ചാബ് ബിജെപി ഓഫീസിന് മുന്നിൽ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരം 5:20-ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെയും സ്കൂട്ടറിന്റെയും ചില്ലുകൾ തകർന്നു. ആളപായമില്ല.

To advertise here,

തീവ്രത കുറഞ്ഞ നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കൻവർദീപ് കൗർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.