
ജെനീവ: കൂടുതല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അവയെ നിയന്ത്രിക്കുന്നത് കൂടുതല്‍ വെല്ലുവിളിയായിരിക്കുമെന്നും ഡബ്ലു.എച്ച്.ഒ എമർജന്‍സി കമ്മിറ്റി വ്യക്തമാക്കി.
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. പുതിയതും നിലവിലുള്ളതിനേക്കാള്‍ അപകടകാരിയുമായ വൈറസ് വകഭേദങ്ങള്‍ ഉണ്ടായേക്കാം. അവ ലോകത്ത് വ്യാപിച്ചേക്കാം. അവയെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളി ഉയർത്താനിടയുണ്ട്, ഡബ്ലു.എച്ച്.ഒ എമർജന്‍സി കമ്മിറ്റി പറഞ്ഞു.
അന്താരാഷ്ട്ര യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടിനെയും ഡബ്ല്യൂ.എച്ച്.ഒ. എതിര്‍ത്തു. അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി നല്‍കുന്നതിന് വാക്സിനേഷന് മാത്രമാകരുത് മാനദണ്ഡം. ലോകത്ത് വാക്സിന് വിതരണം ഒരേവിധത്തിലല്ല നടക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടി.
കൊറോണ വൈറസ് രൂപപ്പെട്ടത് സംബന്ധിച്ച പഠനത്തിന് ചൈനയുടെ സഹരണം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ആവശ്യപ്പെട്ടു.
Content highlights: WHO experts warn of new, possibly more dangerous Covid variants
Published: 15 Jul 2021, 08:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented