
കാരക്കസ്: യുഎസിനെതിരേ രൂക്ഷവിമർശനവുമായി വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വെനസ്വേലയ്ക്കെതിരേ യുഎസ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യഥാർഥ കാരണം മേഖലയിലെ ഊർജസമ്പത്തിനോടുള്ള ആർത്തിയാണെന്നും അവർ പറഞ്ഞു. വെനസ്വേലൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡെൽസി.
നിങ്ങൾക്കെല്ലാം അറിയാം, വെനസ്വേലയുടെ വിഭവങ്ങൾക്കുമേലുള്ള ആർത്തിയാണ് യുഎസിനുള്ളതെന്ന്. മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അസത്യങ്ങളെല്ലാം ഒഴികഴിവുകളായിരുന്നു, ഡെൽസി പറഞ്ഞു. യുഎസുമായി, എല്ലാ കക്ഷികൾക്കും ഗുണപ്രദമായതും വ്യാപാര കരാറിൽ കൃത്യമായി നിർവചിച്ചിട്ടുള്ളതുമായ ഊർജബന്ധത്തിന് വെനസ്വേല തയ്യാറാണെന്നും അവർ വ്യക്തമാക്കി.
വെനസ്വേലൻ ഭരണകൂടത്തിൽനിന്ന് യുഎസിന് പൂർണപിന്തുണ ലഭിക്കുന്നുണ്ടെന്നും വർഷങ്ങളോളം വെനസ്വേലയേയും അതിന്റെ എണ്ണ ശേഖരത്തെയും നിയന്ത്രിക്കുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡെൽസിയുടെ നിലപാട് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
Content Highlights: venezuelean interim president delcy rodriguez slams us
Published: 08 Jan 2026, 09:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented