വാഷിങ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് യു.എസ്. വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്റെ നിര്‍ണായക ഭാഗങ്ങള്‍ കണ്ടെത്തി. അറ്റ്‌ലാന്റിക് സമുദ്രത്തില്‍വെച്ചാണ് ബലൂണിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് യു.എസ്. അറിയിച്ചു. സുപ്രധാനമായ സെന്‍സറുകളും ഇലക്ട്രോണിക്‌സ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ബലൂണ്‍ ചാരവൃത്തിക്കായി ഉപയോഗിച്ചോ എന്ന കാര്യം എഫ്.ബി.ഐ. അന്വേഷിക്കും. ഫെബ്രുവരി നാലിന് വെടിവെച്ചിട്ട ബലൂണിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. 

To advertise here,

യു.എസ്. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ട് ചൈന നടത്തിയ നീക്കമാണിതെന്നാണ് യു.എസ്. ആരോപിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണത്തിന് മാത്രമുള്ളതാണ് ഈ ബലൂണെന്നും വഴിതെറ്റിപ്പോയതാണെന്നുമാണ് ചൈന നല്‍കിയ മറുപടി. 

പത്തുദിവസത്തിനിടെ നാലുതവണയാണ് ആകാശത്ത് സംശയാസ്പദമായ രീതിയില്‍ കാണുന്ന അജ്ഞാത വസ്തുക്കളെ യു.എസ്. വെടിവെച്ചിടുന്നത്. ഫെബ്രുവരി നാലിനാണ്‌ ആദ്യത്തെ ചൈനീസ് ചാരബലൂണ്‍ ആദ്യം വെടിവെച്ചത്. പിന്നാലെ അലാസ്‌കയിലും കാനഡ-അമേരിക്ക അതിര്‍ത്തിപ്രദേശങ്ങളിലും അജ്ഞാത വസ്തുക്കളെ കണ്ടെത്തി. ഇവയും യു.എസ്. വെടിവെച്ചു വീഴ്ത്തിയിരുന്നു.