അമേരിക്കയില്‍ വിമാന സര്‍വീസുകൾ താറുമാറായി രണ്ടാഴ്ചയ്ക്ക് ഇപ്പുറമാണ് ഈ അപകടം

വാഷിങ്ടൺ: അമേരിക്കയിൽ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ച വൈകീട്ട് 5:10-ഓടെയായിരുന്നു സംഭവം. അമേരിക്കൻ എയർലൈൻസിന്റെ രണ്ട് വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇതോടെ അമേരിക്കയിലെ വിമാന സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർന്നിരിക്കുകയാണ്.
അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് 638, ഫ്‌ളൈറ്റ് 2152 എന്നീ ബോയിങ് 737-800 വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഷിക്കാഗോയിലേക്ക് പോകാൻ ടേക്ക് ഓഫിനായുള്ള വരിയിലായിരുന്നു ഫ്‌ളൈറ്റ് 2152. ഡാളസിലേക്ക് പോകാനിരുന്ന ഫ്‌ളൈറ്റ് 638 ടാക്‌സിവേയിലായിരുന്നു. വിമാനങ്ങൾ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന് ശേഷം ഇരുവിമാനങ്ങളും സുരക്ഷിതമായി ഗേറ്റുകളിലേക്ക് മാറ്റി. യാത്രക്കാരെ ഇറക്കിയശേഷം രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി സർവീസിൽ നിന്ന് മാറ്റി. അപകടകാരണം കണ്ടെത്താനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയിൽ വിമാന സർവീസുകൾ താറുമാറായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ അപകടം ഉണ്ടായത്. വിമാനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനങ്ങളിലെ ആശയവിനിമയ പ്രശ്‌നത്തെ തുടർന്ന് രാജ്യത്തുടനീളം വിമാനങ്ങൾ നിർത്തിവെച്ചിരുന്നു. ഈമാസം ആദ്യമായിരുന്നു സംഭവം.
ഈമാസം ആദ്യം മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. കോപ എയർലൈൻസിന്റെ യാത്രാവിമാനവും യുപിഎസ് ചരക്കുവിമാനവുമാണ് അപകടത്തിൽപ്പെട്ടത്. രണ്ടും വിമാനത്താവളത്തിൽ നീങ്ങുന്നതിനിടെയായിരുന്നു കൂട്ടിയിടി. സെപ്റ്റംബറിൽ ഇതേ വിമാനത്താവളത്തിൽ മറ്റൊരു അപകടവും ഉണ്ടായി. ആമസോണിന്റെ ചരക്കുവിമാനം റൺവേ കടന്ന് പുറത്തേക്ക് പോയാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ വിമാനത്തിന് പുറത്തുനിൽക്കുകയായിരുന്ന അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ അമേരിക്കയിലെ വിമാന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്.
Content Highlights: Two American Airlines Boeing 737-800 jets, Flights 638 and 2152, clipped wings on the taxiway at Ronald Reagan Washington National Airport with no injuries reported, prompting an FAA investigation into US aviation safety.
Published: 29 Nov 2026, 01:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented