അര്‍ധചാലക (സെമികണ്ടക്ടര്‍) കയറ്റുമതിയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളടക്കം എജിഐ (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ മന്ദഗതിയിലാക്കിയെന്നും എറിക് ഷ്മിറ്റ്.

ഗൂഗിള്‍ മുന്‍ സിഇഒ എറിക് ഷ്മിറ്റ് | Photo - AP
നിര്‍മിതബുദ്ധി (എഐ) യുടെ രംഗത്ത് നിലനില്‍ക്കുന്ന മത്സരത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ മുന്‍ സിഇഒ എറിക് ഷ്മിറ്റ്. മത്സരത്തില്‍ അമേരിക്ക ചൈനയോട് പരാജയപ്പെട്ടേക്കാമെന്ന് ഒരു പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളും തുല്യനിലയിലാണ് മത്സരിക്കുന്നതെന്ന് താന്‍ കരുതുന്നു. എന്നാല്‍ അമേരിക്കയില്‍നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ചൈന നീങ്ങുന്നത്. അവര്‍ എഐയെ ഉപഭോക്തൃ ആപ്പുകള്‍ മുതല്‍ റോബോട്ടുകള്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും പ്രയോഗിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്. അര്‍ധചാലക (സെമികണ്ടക്ടര്‍) കയറ്റുമതിയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളടക്കം എജിഐ (ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്) ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ മന്ദഗതിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവര്‍ത്തനം, ചിത്രങ്ങള്‍ തിരിച്ചറിയല്‍, അല്ലെങ്കില്‍ ഗെയിം കളിക്കല്‍ തുടങ്ങിയ നിര്‍ദ്ദിഷ്ട ജോലികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്നത്തെ എഐ സിസ്റ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരെപ്പോലെ പഠിക്കാനും യുക്തിസഹമായി ചിന്തിക്കാനും പൊരുത്തപ്പെടാനും വിവിധ മേഖലകളില്‍ അറിവ് പ്രയോഗിക്കാനും കഴിയുന്നതരം നിര്‍മ്മിത ബുദ്ധിയാണ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ).
അതിനിടെ, ഇവി (ഇലക്ട്രിക് വെഹിക്കിള്‍) മേഖലയിലെ ചൈനയുടെ മുന്നേറ്റം എറിക് ഷ്മിറ്റ് ചൂണ്ടിക്കാട്ടി. പ്രായോഗികമായ കാര്യങ്ങളില്‍ ചൈനീസ് കമ്പനികളാണ് മികവ് പുലര്‍ത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓപ്പണ്‍ സോഴ്സ് സ്വഭാവം കാരണം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ചൈനീസ് മോഡലുകള്‍ സ്വീകരിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മിതബുദ്ധിയുടെ രംഗത്തെ വിപ്ലവത്തെ തടസപ്പെടുത്താന്‍ സാധ്യതയുള്ള ഗുരുതരമായ ഊര്‍ജക്ഷാമം അമേരിക്ക നേരിടുന്നുണ്ടെന്ന് എറിക് ഷ്മിറ്റ് നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അര്‍ധചാലകങ്ങളോ നിക്ഷേപമോ അല്ല വൈദ്യുതിയാണ് എഐ വികസനത്തെ പരിമിതപ്പെടുത്തുന്ന പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Eric Schmidt warns US could fall behind China in AI due to China`s focus on practical applications and open-source models
Published: 25 Sept 2025, 08:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented