വാഷിങ്ടണ്‍: വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ 52-കാരന് അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. 31-കാരിയായ നേക്കെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാല്‍ഡൊണാഡോയെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഡി.ജെ മെലോ എന്ന ജോസ് മെലോ ആണ് അറസ്റ്റിലായത്.
നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് ആയുധം കൈവശംവെച്ചതും കൊലക്കുറ്റവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ജോസ് മെലോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് ഒരുദിവസം മുന്‍പ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ജോസ് മെലോ പങ്കുവെച്ചിരുന്നു. ഐ ലവ് യു ബേബി എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടിരുന്ന ആളാണ് ജോസ് മെലോയെന്ന് പോലീസ് പറയുന്നു. 2010-ലാണ് ഇതിന് മുന്‍പ് ജോസ് മെലോ അറസ്റ്റിലാകുന്നത്. ബോക്സ് കട്ടര്‍ ഉപയോഗിച്ച് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലായിരുന്നു അന്നത്തെ അറസ്റ്റ്.
രണ്ടുമക്കളുടെ അമ്മ കൂടിയാണ് 31-കാരിയായ നേക്കെറ്റ് ജാഡിക്സ്. വിവിധ ആവശ്യങ്ങള്‍ക്കായി പണം സ്വരൂപിക്കുന്ന ഗോഫണ്ട്മീ എന്ന പേജിൽ ഒരു അക്കൗണ്ട് നേക്കെറ്റ് ജാഡിക്സിന്റെ കുടുംബം തുടങ്ങി. കുട്ടികളുടെയും മറ്റും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണിത്. ഇതിലൂടെ 27,721 ഡോളര്‍ സ്വരൂപിക്കാന്‍ കുടുംബത്തിന് സാധിച്ചു.
Content Highlights: us man kills fiancee a day after sharing proposal video
Published: 08 Jan 2025, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented