ന്യൂഡല്‍ഹി: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പോയ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളില്‍ ചിലത് യുഎസിന് നഷ്ടപ്പെട്ടെന്ന് സൂചന. ജൂണ്‍ 21-ന് മിസൗറിയിലെ വൈറ്റ്മാന്‍ വ്യോമതാവളത്തില്‍നിന്ന് രണ്ടു ബാച്ചുകളിലായാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. അതില്‍ ഏഴെണ്ണമടങ്ങുന്ന ആദ്യ സംഘം ഇറാനെ ലക്ഷ്യമാക്കി കിഴക്കോട്ടും രണ്ടാം സംഘം ഇറാനെ കബളിപ്പിക്കുന്നതിനായി പസഫിക് സമുദ്രം ലക്ഷ്യമാക്കി പടിഞ്ഞാറോട്ടും പറന്നു.

To advertise here,

ആദ്യബാച്ചിലെ വിമാനങ്ങള്‍ ഇറാന്റെ ഫൊര്‍ദോ, നഥാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായ ജിബിയു നിക്ഷേപിച്ച് സുരക്ഷിതമായി തിരിച്ചെത്തി. 37 മണിക്കൂര്‍ തുടര്‍ച്ചയായി പറന്നായിരുന്നു ദൗത്യം. എന്നാല്‍, ഇറാനെ പറ്റിക്കാന്‍ പോയ ബി-2 വിമാനങ്ങള്‍ തിരിച്ചെത്തിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 

ഈ ഭാഗത്തുനിന്നാണ് ആക്രമണമെന്നു കരുതി ഇറാന്‍ ഇവയെ ലക്ഷ്യമിട്ട് പ്രതിരോധമിസൈലുകള്‍ തൊടുത്തിരുന്നു. റഡാറുകളുടെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശേഷിയുള്ളതാണ് ബി-2. ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപറ്റിയ ഇസ്ഫഹാന്‍ തബ്​രിസ് ഒഴികെയുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ പുനഃരാരംഭിച്ചു.