ജറുസലേം: പശ്ചിമേഷ്യായുദ്ധത്തിൽ ഇറാൻ വിജയിച്ചെന്നാണ് ഭൂരിഭാഗം ഇസ്രയേൽകാരും വിശ്വസിക്കുന്നതെന്ന് സർവേ. സർവേയിൽ പങ്കെടുത്ത 92.1 ശതമാനംപേരും യുദ്ധത്തിലും യു.എസ്.-ഇറാൻ ഇടക്കാല കരാറിലും മേൽക്കൈ നേടിയത് ഇറാനാണെന്ന് അഭിപ്രായപ്പെട്ടു. യു.എസ്.-ഇറാൻ ഇടക്കാല കരാറിൽ ജനം അതൃപ്തരാണെന്നും സർവേഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 17 മുതൽ 20 വരെ 3644 പേരെ പങ്കെടുപ്പിച്ച് ഹീബ്രു യൂണിവേഴ്സിറ്റി ഒാഫ് ജറുസലേമും അഗം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 92.1 ശതമാനംപേരും യുദ്ധത്തിൽ ഇറാൻ ജയിച്ചെന്നാണ് വിശ്വസിക്കുന്നത്. 82.9 ശതമാനംപേർ ഇസ്രയേലിന്റെ ദീർഘകാല സുരക്ഷിതത്വം ദുർബലപ്പെട്ടെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന പിന്തുണക്കാരായ വലതുപക്ഷ അനുയായികളിൽ 93.1 ശതമാനംപേരും യുദ്ധത്തിൽ ഇറാൻ ജയിച്ചെന്ന് വിശ്വസിക്കുന്നവരാണ്.
63.2 ശതമാനംപേരും യു.എസ്.-ഇറാൻ ഇടക്കാല കരാറിൽ എതിർപ്പ് രേഖപ്പെടുത്തിയപ്പോൾ 12.1 ശതമാനം കരാറിനെ പിന്തുണച്ചു. 72.5 ശതമാനം പേർ യുദ്ധത്തിലെ നേട്ടങ്ങളെക്കുറിച്ച് നെതന്യാഹു പറയുന്നതൊന്നും വിശ്വസിക്കുന്നില്ല. 56.4 ശതാനംപേർ അദ്ദേഹത്തിന്റെ യുദ്ധനടത്തിപ്പ് പരാജയമായിരുന്നെന്നോ മോശമായിരുന്നെന്നോ രേഖപ്പെടുത്തി.
പശ്ചിമേഷ്യായുദ്ധം ഇസ്രയേലിനും നെതന്യാഹുവിനും വരുത്തിയ രാഷ്ട്രീയനഷ്ടക്കണക്കുകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു സർവേ. മാർച്ച് ആദ്യം 40.5 ശതമാനമായിരുന്ന നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനത്തിനുള്ള പിന്തുണ ജൂണിൽ 29.4 ശതമാനമായി കുറഞ്ഞു.
എന്നാൽ, ഹിസ്ബുള്ളയ്ക്കെതിരേ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിക്ക് ഇസ്രയേൽജനതയുടെ പിന്തുണയുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. 48.1 ശതമാനം പേർ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നു. 21 ശതമാനം പേർക്ക് മാത്രമാണ് എതിരഭിപ്രായമുള്ളത്.
യു.എസും ഇസ്രയേലും ഫെബ്രുവരി 28-ന് സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയെത്തന്നെ യുദ്ധത്തിലേക്ക് തള്ളിവിട്ടത്. ഹിസ്ബുള്ള ഇസ്രയേലിൽ ആക്രമണം നടത്തിയതോടെ മാർച്ച് രണ്ടോടെ ലെബനനും യുദ്ധത്തിലേക്കെത്തിപ്പെട്ടു. ഗാസയിലെ ആക്രമണങ്ങൾ അവസാനിച്ചയുടൻ വീണ്ടും ഇസ്രയേൽ യുദ്ധത്തിനിറങ്ങിയതിനോട് ജനങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Content Highlights: 92.1% of Israelis believe Iran emerged victorious in the recent conflict., Benjamin Netanyahu's approval rating dropped to 29.4% in June 2026., 82.9% of citizens fear for Israel's long-term security., Strong public support (48.1%) for military actions against Hezbollah in Lebanon., Widespread dissatisfaction with the US-Iran interim agreement.
Published: 22 Jun 2026, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented