വാഷിങ്ടൺ: യു.എസിലെ ഗ്രീൻ കാർഡ് അപേക്ഷാ നിയമങ്ങളിൽ വലിയ മാറ്റം വരുത്തി യു.എസ്. ഇതുപ്രകാരം വിദ്യാർഥി, ടൂറിസ്റ്റ് തുടങ്ങിയ താത്‌കാലിക വിസകളിൽ യു.എസിലെത്തുന്നവർ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനുവേണ്ടി അപേക്ഷിക്കാൻ മാതൃരാജ്യത്തേക്ക് മടങ്ങണം.
താത്‌കാലിക വിസയിൽ യു.എസിലെത്തിയ ശേഷം മതിയായ രേഖകളില്ലാതെ രാജ്യത്തുതുടരുന്ന അവസ്ഥയില്ലാതാക്കാനാണ് നടപടിയെന്ന് സിറ്റിസൺഷിപ്പ് ആർഡ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്ലർ പറഞ്ഞു.
യു.എസ്. കോൺസുലാർ ഒാഫീസുകളാകും നടപടികൾ കൈകാര്യം ചെയ്യുന്നത്. അസാധാരണ സാഹചര്യങ്ങളിൽ ഇളവനുവദിക്കും. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതെന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.
താത്‌കാലിക വിസയിലെത്തിയാലും യു.എസിൽ തുടർന്നുകൊണ്ടുതന്നെ ഗ്രീൻ കാർഡിനായുള്ള നടപടികളെല്ലാം പൂർത്തിയാക്കാനാകുന്ന നിയമത്തിനാണ് മാറ്റംവരുന്നത്.
ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സ്വപ്നങ്ങൾക്ക് തടയിടുന്നതാണ് പുതിയ നിയമം. യു.എസിലേക്കുള്ള കുടിയേറ്റ തോത് കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടിയാണിത്. യു.എസ്. നിയമനിർമാതാക്കളും കുടിയേറ്റരംഗത്തെ വിദഗ്‌ധരും നയമാറ്റത്തിൽ പ്രതിഷേധിച്ചു.
Content Highlights: Temporary visa holders must return to their home country to apply for a Green Card. Policy aims to reduce illegal overstays by temporary visa holders. US consular offices will handle the new application protocols. The Trump administration initiative seeks to tighten overall immigration levels. Exceptions apply only under extraordinary circumstances.
Published: 24 May 2026, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented