അബുദാബി: യു.എ.ഇയിലെ നയതന്ത്ര കാര്യാലയങ്ങൾ അടച്ച് അമേരിക്ക. ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെയാണ് നടപടി. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റുമാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്.
അത്യാവശ്യ വിഭാഗത്തിലല്ലാത്ത എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും യു.എ.ഇ വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു. സുരക്ഷാ ഭീഷണിയെതുടർന്ന് വിസാ സേവനങ്ങളും പാസ്പോർട്ട് പുതുക്കലും ഉൾപ്പെടെയുള്ള എല്ലാ കൗൺസിൽ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ വിസയ്ക്കായി പാസ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് സാഹചര്യം അനുകൂലമാകുമ്പോൾ അവ തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.
മേഖലയിലെ അമേരിക്കൻ പൗരൻമാർക്ക് കർശന സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിമാനമാർഗമോ ഒമാൻ, സൗദി അതിർത്തികൾ വഴിയോ എത്രയുംവേഗം മടങ്ങാൻ താൽപര്യമുള്ളവർക്ക് അതിന് സൗകര്യമൊരുക്കും. യാത്ര ചെയ്യാനാവാത്തവർ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ കഴിയണം. പൗരൻമാർക്ക് സഹായത്തിനായി പ്രത്യേക ക്രൈസിസ് ഇൻടേക്ക് ഫോമും എമർജൻസി നമ്പറും യു.എസ് ലഭ്യമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി യു.എസ് കോൺസുലേറ്റിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം അധികൃതർ വിജയകരമായി നിയന്ത്രിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപ്പിടുത്തം തടയാൻ ഉടൻതന്നെ അഗ്നിരക്ഷാസേനയും മറ്റ് അടിയന്തര വിഭാഗവും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. നിലവിൽ സ്ഥിതിഗതികൾ പൂർണനിയന്ത്രണത്തിലാണ്.
Content Highlights: The US has indefinitely closed its embassy in Abu Dhabi and consulate in Dubai., This action is a direct result of the escalating conflict between Israel and Iran., All consular services, including visa and passport processing, have been suspended., A high-level security alert and travel advisory are in effect for US citizens in the UAE.
Published: 04 Mar 2026, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented