
ടെഹ്‌റാന്‍: തെക്കുകിഴക്കന്‍ ഇറാനില്‍ കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘം തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സീസ്റ്റാന്‍-ബലൂചെസ്ഥാന്‍ പ്രവിശ്യയിലെ നഗരമായ സഹീദാനിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പോലീസും സുരക്ഷ സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി. സുരക്ഷാ സേന തോക്കുധാരികളായ മൂന്നുപേരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍-അദലാണ് ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷാ സേനകളോട് അടുത്ത ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജന്‍സി ആരോപിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍, സായുധ മയക്കുമരുന്ന് കടത്തുകാര്‍, ഇറാനിയന്‍ സുരക്ഷാ സേന എന്നിവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവ് സംഭവമാണ്. കഴിഞ്ഞ ഒക്ടോബറില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlights: unknown gunmen kill six and 20 wounded in attack on court building
Published: 26 Jul 2025, 04:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented