ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. പഴയ ശ്രീനഗറിലെ കന്യാര്‍ മേഖലയിലാണ് സംഭവം. പ്രൊബേഷണറി എസ്‌ഐ ആയ അര്‍ഷിദ് അഹ്മദാണ് കൊല്ലപ്പെട്ടത്.
കന്യാര്‍ ചന്തയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.35ഓടെയാണ് അക്രമണമുണ്ടായത്. അര്‍ഷിദിന്റെ പിന്നില്‍ നിന്നാണ് ഭീകരര്‍ വെടിവെച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ ഭീകരര്‍ രണ്ട് തവണ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലക്കാരനാണ് കൊല്ലപ്പെട്ട അര്‍ഷിദ്.
സംഭവസ്ഥലം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
ശ്രീനഗര്‍ മേയര്‍ ജുനൈദ് അസിം മട്ടു, മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്ത്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു.
content highlights: J&K Police Officer Shot Dead by Militants in Srinagar
Published: 12 Sept 2021, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented