ബോസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടര്‍ന്ന് കൂട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പണവും ലാപ്ടോപ്പും കവരുന്നതിനായി ആക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. ഗുണ്ടൂര്‍ സ്വദേശികളായ പരുചുരി ചക്രധര്‍ - ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അഭിജിത്ത്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Content Highlights: Unidentified Assailants Kill Indian Student In US
Published: 17 Mar 2024, 03:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented