ഇറാന് നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണെന്നും കൗണ്‍സിന്റെ വിലയിരുത്തല്‍.

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. 13 വോട്ടുകളോടെയാണ് ഈ പ്രമേയം പാസാക്കിയിരിക്കുന്നത്. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണെന്നും കൗൺസിന്റെ വിലയിരുത്തൽ.
ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരേ ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗൺസിൽ അപലപിച്ചു.
ഇറാന്റെ ആക്രമണത്തിലൂടെ പൗരന്മാൻമാർക്ക് ജീവഹാനിയുണ്ടായതും കെട്ടിടങ്ങൾക്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളും പ്രമേയത്തിൽ അപലപിക്കുന്നു. ലോക സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ യുഎൻ കൗൺസിൽ പ്രതിജ്ഞാബുദ്ധമാണെന്ന് തെളിയിക്കുന്ന പ്രമേയമാണിതെന്നും, ഇതിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും ബഹ്‌റൈൻ പ്രതിനിധി ജമാൽ ഫാരെസ് അൽറോവെയ് അറിയിച്ചു.
ഈ പ്രമേയത്തിന് പിന്തുണ നൽകിയ ഐക്യരാഷ്ട്രസഭയിലെ എല്ലാ രാജ്യങ്ങളോടുമുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ വലിയ പിന്തുണ, ഞങ്ങളുടെ രാജ്യങ്ങൾക്കെതിരായി ഇറാൻ നടത്തുന്ന നീതിരഹിതമായ ആക്രമണത്തെ കുറിച്ച് മറ്റ് രാജ്യങ്ങൾക്കുള്ള തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: UNSC passed a resolution with 13 votes against Iranian aggression., Condemnation of threats to the Strait of Hormuz., Recognition of civilian casualties and infrastructure damage., Call for immediate cessation of hostilities against Gulf nations.
Published: 12 Mar 2026, 03:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented