ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയില്‍. വിദേശകാര്യ സെക്രട്ടറിയായാണ് അദ്ദേഹത്തെ പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ തന്റെ സംഘത്തില്‍ വന്‍ അഴിച്ചുപണിയാണ് സുനക് നടത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് സുവെല്ല ബ്രാവര്മാന് തെറിച്ചതിന് പിന്നാലെയാണ് കാമറൂണ്‍ മന്ത്രിസഭയിലെത്തുന്നത്.
ഇന്ത്യന്‍ വംശജയായ തീപ്പൊരി നേതാവ് സുവെല്ല ബ്രാവര്‍മാനെ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുനിന്നാണ് സുനക് നീക്കിയത്. ആഴ്ചകളായി ബ്രിട്ടനില്‍ പലസ്തീന് അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സുവെല്ല ബ്രാവര്‍മാനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത്. പലസ്തീന് അനുകൂല പ്രതിഷേധക്കാരോട് ലണ്ടന്‍ പോലീസ് പക്ഷപാതപരമായ സമീപനമാണ് കാണിക്കുന്നതെന്നാരോപിച്ച് ബുധനാഴ്ച ബ്രിട്ടീഷ് ദിനപത്രമായ 'ദി ടൈംസി'ല്‍ സുവെല്ലയെഴുതിയ ലേഖനം രോഷത്തിന് ഇടയാക്കിയിരുന്നു. സുവെല്ലയ്ക്ക് പകരം ആഭ്യന്തരസെക്രട്ടറി ജയിംസ് ക്ലെവര്‍ലിയെ ആഭ്യന്തരമന്ത്രി പദവിയിലേക്ക് സുനക് നിയോഗിച്ചു. ക്ലെവര്‍ലിയ്ക്ക് പകരമാണ് കാമറൂണ്‍ ആഭ്യന്തര വകുപ്പിലെത്തുന്നത്.
ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം പ്രതികൂലമായതിനെ തുടര്‍ന്നാണ് 2016ല്‍ കാമറൂണ്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ബ്രിട്ടന് അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരാവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുന്നവെന്നാണ് കാമറൂണിന്റെ പ്രതികരണം. മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്ന് കഴിഞ്ഞ ഏഴ് കൊല്ലമായി താന്‍ പുറത്തായിരുന്നുവെന്നും തന്റെ ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് സുനകിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാമറൂണ്‍ പറഞ്ഞു.
അതേസമയം, തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാലമായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന സമയമെന്നാണ് സുവെല്ലയുടെ പ്രതികരണം.
Content Highlights: UK Ex Prime Minister David Cameron New Foreign Secretary
Published: 13 Nov 2023, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented