പെഷാവര്‍: പാകിസ്താനില്‍ സൈനികത്താവളത്തെ ലക്ഷ്യമാക്കി ചാവേര്‍ ആക്രമണം. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഭീകരവാദികള്‍ ഓടിച്ചുകയറ്റി. 

To advertise here,

സംഭവത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു.ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 25 പേര്‍ക്ക് പരിക്കേറ്റു. താലിബാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജയ്ഷ് അല്‍-ഫുര്‍സാന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

സൈനികത്താവളത്തിന്റെ മതില്‍ തകര്‍ത്ത ശേഷം അഞ്ചോ ആറോ ഭീകരവാദികള്‍ കന്റോണ്‍മെന്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചുവെങ്കിലും ഇവരെ സൈനികര്‍ വധിച്ചു.