വാഷിങ്ടൺ: നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം. 10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക പങ്കാളികളെയെല്ലാം ലക്ഷ്യമിട്ടാണ് പുതിയ താരിഫ്.
ഈ വർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താത്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുനരുജ്ജീവിപ്പിച്ച ആഗോള വ്യാപാര യുദ്ധത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ നീക്കം.
ഈ വർഷം ആദ്യം യുഎസ് സുപ്രീം കോടതി ട്രംപ് ഏർപ്പെടുത്തിയ പല താരിഫുകളും നിയമവിരുദ്ധമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പുതിയ വഴികളിലൂടെ ട്രംപ് താരിഫ് നീക്കങ്ങൾ നടത്തുന്നത്.
അമേരിക്ക ഇറക്കുമതി ചെയ്യുന്ന 99.4% ഉൽപ്പന്നങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് ഈ പ്രഖ്യാപനം. തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾക്ക് 12.5% നിരക്കിലാണ് താരിഫ് ചുമത്തിയിരിക്കുന്നത്. ആദ്യം ഇന്ത്യക്ക് 12.5 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അടുത്തിടെ ഇന്ത്യ അടുത്തിടെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമങ്ങളും നടപടികളും കൊണ്ടുവന്നത് കണക്കിലെടുത്ത് താരിഫ് നിരക്ക് 10% ആയി കുറച്ചു.
ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിച്ചവയല്ലെന്ന് ഉറപ്പാക്കുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന കാരണത്താലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് ഭരണകൂടം പറയുന്നു. നിർബന്ധിത തൊഴിൽ എന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, ഇത് തടയുന്നത് തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ പ്രസ്താവിച്ചു
Content Highlights: US imposes 10-12.5% tariffs on 60 trading partners including India., The policy targets nations for failing to prevent forced labor in production., India's tariff rate adjusted to 10% following new domestic labor law reforms., Move follows US Supreme Court legal challenges to previous tariff implementations.
Published: 24 Jul 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented