ലണ്ടന്‍: 2017 ജൂലൈയില്‍ അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ നിന്ന് പിരിഞ്ഞതിനുശേഷം സ്വതന്ത്രമായി വെള്ളത്തില്‍പൊങ്ങികിടക്കുന്ന ഭീമാകാരമായ ഐസ് ബ്ലോക്കാണ് എ-68. ഏകദേശം 5,100 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുണ്ട് ഈ മഞ്ഞുമലക്ക്. എ-68 എന്ന് വിളിപ്പേരുള്ള ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയുടെ 175 ചതുരശ്ര കിലോ മീറ്റര്‍ വരുന്ന ഭാഗം വ്യാഴാഴ്ച മുറിഞ്ഞുപോയി.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സെന്റിനല്‍ -1 ഉപഗ്രഹമാണ് ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അന്റാര്‍ട്ടിക് ഉപദ്വീപില്‍ നിന്ന് വടക്കോട്ടാണ് ഈ മഞ്ഞുമല നീങ്ങിക്കൊണ്ടിരിക്കുന്നത്. കഠിനവും ചൂടുള്ളതുമായ വെള്ളമാണ് ഇവിടുത്തേത്. ഇപ്പോളിത് തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 'പുതിയ പിളര്‍പ്പ് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നുവെന്നാണ് അടയാളപ്പെടുത്തുന്നത്' എ-68 ന്റെ നീക്കങ്ങളെ പിന്തുടര്‍ന്നുക്കൊണ്ടിരിക്കുന്ന പ്രൊഫ. അഡ്രിയാന്‍ ലക്ക്മന്‍ പറഞ്ഞു.
തുറന്ന കടലില്‍ വളരെ നേര്‍ത്തതും ദുര്‍ബലവുമായ ഒന്ന് ഇത്രയും കാലം നീണ്ടുനിന്നതില്‍ ഞാന്‍ നിരന്തരം ആശ്ചര്യപ്പെട്ടിരുന്നുവെന്നും സ്വാന്‍സി സര്‍വകലാശാല ഗവേഷകന്‍ കൂടിയായ അദ്ദേഹം ബിബിസിയോട് പറഞ്ഞു.
ഇതിന്റെ അന്ത്യം തുടങ്ങിയെന്നാണ് മനസ്സിലാക്കുന്നത്. അതേ സമയം ഇതിന്റെ ശകലങ്ങള്‍ വര്‍ഷങ്ങളോളം നമുക്കൊപ്പം ഉണ്ടാകുമെന്നും ലക്ക്മന്‍ വ്യക്തമാക്കി. യുഎസ് ഐസ് സെന്ററിന്റെ ഒരു തരംതിരിക്കല്‍ സംവിധാനത്തില്‍ നിന്നാണ് എ-68 എന്ന പേര് മഞ്ഞുമലക്ക് ലഭിച്ചത്.
Content Highlights: The world's largest iceberg may have just begun its death march
Published: 25 Apr 2020, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented