ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ദേശീയ ഐക്യ സർക്കാർ രൂപവത്കരിക്കണമെന്ന ആവശ്യം ആവർത്തിച്ച് കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്ന് ബോധ്യമായ നെതന്യാഹുവിന്റെ പുതിയ തന്ത്രമാണിതെന്ന് ആരോപിച്ച് നിയുക്ത പ്രധാനമന്ത്രി ഗാഡി ഐസൻകോട്ട് ഈ നിർദേശം തള്ളിക്കളഞ്ഞു.

To advertise here,

ഇറാന്റെ ഭീഷണി നേരിടാനും രാജ്യസുരക്ഷ ഉറപ്പാക്കാനും ജൂത പാർട്ടികളെ ഉൾപ്പെടുത്തിയുള്ള ഐക്യസർക്കാർ അനിവാര്യമാണെന്ന് നെതന്യാഹു വീഡിയോസന്ദേശത്തിൽ പറഞ്ഞു. അറബ്-തീവ്ര യാഥാസ്ഥിതിക അംഗങ്ങൾ വിട്ടുനിൽക്കുന്നതിലൂടെ കേവലഭൂരിപക്ഷമില്ലാതെ ന്യൂനപക്ഷസർക്കാർ രൂപവത്കരിക്കാനുള്ള ഐസൻകോട്ടിന്റെ നീക്കം അപകടകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ, വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതിലൂടെ നെതന്യാഹു ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഐസൻകോട്ട് തിരിച്ചടിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷസ്ഥാനാർഥി മതൻ കഹാനയെ പിന്തുണയ്ക്കാൻ ലിക്കുഡ് പാർട്ടി തയ്യാറാകണമെന്നും ഐസൻകോട്ട് ആവശ്യപ്പെട്ടു.