
കാബൂൾ/ഇസ്ലാമാബാദ്: പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്താന്റെ അമേരിക്കൻ നിർമിത യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശവാദം. എഫ്-16 വിമാനം വെടിവെച്ചിട്ടതായാണ് താലിബാൻ അനുകൂലികൾ അവകാശപ്പെടുന്നത്. ഒരുവിമാനം കത്തിയമരുന്നതിന്റെ വീഡിയോയും താലിബാൻ അനുകൂല അക്കൗണ്ടുകളിൽനിന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഈ വീഡിയോയുടെ ആധികാരികത ഇതുവരെ ഉറപ്പാക്കാനായിട്ടില്ല.
'85510' എന്ന നമ്പറുള്ള, പാകിസ്താൻ പതാക ആലേഖനംചെയ്ത ഒരുവിമാനം കത്തിയമരുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാക് സൈന്യത്തിന്റെ കൈവശമുള്ള അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനമാണിതെന്നാണ് താലിബാൻ അനുകൂല അക്കൗണ്ടുകളുടെ അവകാശവാദം. അതേസമയം, വീഡിയോദൃശ്യങ്ങളിൽനിന്ന് ഇത് എഫ്-16 വിമാനമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
വീഡിയോയിലുള്ള വിമാനം എഫ്-16 വിമാനത്തിന്റെ വലിപ്പവുമായോ രൂപകൽപ്പനയുമായോ പൊരുത്തപ്പെടുന്നില്ലെന്നും വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. താലിബാന്റെ അവകാശവാദം അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടില്ല.
പാക് സൈന്യത്തിന്റെ കൈവശമുള്ള പ്രധാന യുദ്ധവിമാനങ്ങളിലൊന്നാണ് എഫ്-16. സമീപകാലത്ത് ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ രണ്ട് എഫ്-16 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു.
അതിനിടെ, പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുകയാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. 133 താലിബാൻ സൈനികരെ ഏറ്റുമുട്ടലിൽ വധിച്ചതായാണ് പാകിസ്താന്റെ അവകാശവാദം. 55 പാക് സൈനികരെ വധിച്ചതായി താലിബാനും അവകാശപ്പെട്ടു.
അതിർത്തിയിൽ തങ്ങളുടെ സേനാംഗങ്ങൾക്ക് നേരേ താലിബാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്താൻ പറയുന്നത്. അതേസമയം, പാകിസ്താൻ തങ്ങൾക്കുനേരേ നേരത്തേ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് പാക് സൈന്യത്തെ ആക്രമിച്ചതെന്ന് താലിബാനും പ്രതികരിച്ചു.
Content Highlights: Taliban supporters claim to have downed a Pakistani F-16 fighter jet., A video of a burning aircraft is circulating, but its authenticity is unverified., Aviation experts question if the aircraft in the video is an F-16., The claim comes amid intense border clashes with casualties on both sides.
Published: 27 Feb 2026, 10:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented