തെഹ്‌റാൻ: ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി. ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയ്യാറാണെന്നു അദ്ദേഹം സാമൂഹിക മാധ്യത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കൂടി അറിയിച്ചു.
'സർക്കാരിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോർക്കാൻ തയ്യാറാണ്. ഞാൻ എന്റെ വീട്ടിൽ ഉണ്ട്, എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് എന്റെ വിധേയത്വം. രാവിലെ ഓഫീസിലേക്ക് പോകും, ജോലി ചെയ്യും' - ജലാലി വീഡിയോ സന്ദേശത്തിൽ കൂടി പറഞ്ഞു. രാജ്യത്തെ പൊതുസമ്പത്ത് നശിപ്പിക്കരുതെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യം വിട്ട കാര്യവുമായി ബന്ധപ്പെട്ട് യാതൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചില്ല.
അസദിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന വിമതരുടെ പ്രഖ്യാപനത്തിനു പിന്നാലെ ഡമാസ്കസിൽ ജനങ്ങൾ ആഘോഷം ആരംഭിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമതർ ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്റ് ബഷാർ അൽ അസദ് ഇവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. എങ്ങോട്ടേക്കാണ് അദ്ദേഹം പോയത് എന്ന കാര്യത്തിൽ വ്യക്തമല്ല.
Content Highlights: syrian prime minister video about civil war ready corporate people select leaders
Published: 08 Dec 2024, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented