
കൊളംബോ: ടോയ്‌ലറ്റ് ബ്രേക്കെടുക്കാന്‍ പോയ വനിതാ സഹപൈലറ്റിനെ അകത്തു കയറാനനുവദിക്കാതെ കോക്ക്പിറ്റ് അടച്ച് ശ്രീലങ്കന്‍ പൈലറ്റ്. സിഡ്നി-കൊളംബോ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കിനായി കോക്ക്പിറ്റിന് പുറത്തേക്ക് പോയപ്പോഴായിരുന്നു പുരുഷ പൈലറ്റ് കോക്ക്പിറ്റ് അടച്ചത്.
10 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെയാണ് പ്രാഥമികാവശ്യങ്ങള്‍ക്കായി വനിതാ പൈലറ്റ് കോക്ക്പിറ്റിന് പുറത്തേക്ക് പോയത്. എന്നാല്‍ സാധാരണ നടപടിക്രമം അനുസരിച്ച് കോക്ക്പിറ്റില്‍ നിന്ന് ഒരു പൈലറ്റ് പുറത്തുപോകുമ്പോള്‍ പകരം മറ്റൊരാളെ ക്രമീകരിക്കേണ്ടതുണ്ട്. ഈ നടപടിക്രമം പാലിക്കാതെ വനിതാ പൈലറ്റ് പുറത്തുപോയതാണ് സഹപൈലറ്റിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഒടുവില്‍ ക്യാബിന്‍ ക്രൂ ഇടപെട്ടാണ് വനിതാ പൈലറ്റിനെ തിരികെ കോക്ക്പിറ്റില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ശ്രീലങ്കയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകും വരെ പുരുഷ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും എയര്‍ലൈന്‍ അറിയിച്ചു.
സുരക്ഷ കണക്കിലെടുത്ത് മിക്ക വിമാനക്കമ്പനികളും ഏവിയേഷന്‍ അധികൃതരും വിമാന യാത്രയുടെ സമയത്ത് കോക്ക്പിറ്റില്‍ കുറഞ്ഞത് രണ്ട് ജീവനക്കാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Content Highlights: A Sri Lankan pilot locked out his female co-pilot from the cockpit after she left for a bathroom
Published: 16 Oct 2024, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented