
റോബിന്‍ ഇലക്കാട്ടും കുടുംബവും | Photo Courtesy: mayorrobin.com & instagram.com/mayorrobinelackatt
വാഷിങ്ടണ്‍: യുഎസിലെ മിസ്സോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് റോബിന്‍ ഇലക്കാട്ട് ടെക്‌സാസിലെ മിസ്സോറി സിറ്റി മേയറാകുന്നത്. 55.9 ശതമാനം വോട്ടുകള്‍ നേടിയാണ് റോബിന്റെ വിജയം. എതിര്‍സ്ഥാനാര്‍ഥിയായ ജെഫ്രി ബോണിക്ക് 44.2 ശതമാനം വോട്ട് ലഭിച്ചു.
കോട്ടയം കുറുമുള്ളൂര്‍ സ്വദേശിയായ റോബിന്‍ ഇലക്കാട്ട് 2020-ലാണ് ആദ്യമായി മിസ്സോറി സിറ്റി മേയറായത്. പിന്നീട് 2022-ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ് റോബിന്‍ ഇലക്കാട്ട്.
കോട്ടയം കുറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന്‍ ഇലയ്ക്കാട്ട്. റോബിന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുടുംബം യുഎസിലേക്ക് കുടിയേറിയത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആരോഗ്യമേഖലയില്‍ ജോലിചെയ്തു. 2009-ലാണ് റോബിന്‍ ആദ്യമായി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനെന്ന നേട്ടം സ്വന്തമാക്കി. തുടര്‍ന്ന് 2011-ലും 2013-ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന്‍, 2015-ല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. തുടര്‍ന്ന് വീണ്ടും അദ്ദേഹം പൊതുരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗമായ ടീനയാണ് ഭാര്യ. ലിയ, കേറ്റ്‌ലിന്‍ എന്നിവര്‍ മക്കളാണ്.
Content Highlights: Robin elackatt, a Malayali, wins a historic third term as Mayor of Missouri City, Texas. Learn about his journey and achievement.
Published: 06 Nov 2025, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented