പാരീസ്: ഈ വര്‍ഷം ലോകത്താകെ 488 മാധ്യമപ്രവര്‍ത്തകർ ജയിലലടയ്ക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസയം 46 മാധ്യമപ്രവര്‍ത്തകരാണ് 2021ല്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കാണിത്. മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ആര്.എസ്.എഫ് എന്ന എന്‍.ജി.ഒ പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.
പതിവ് പോലെ ഈ വര്‍ഷവും ചൈനയാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചിരിക്കുന്നത്. 127 മാധ്യമപ്രവര്‍ത്തകരെയാണ് ചൈന ഈ വര്‍ഷം അഴിക്കുള്ളിലാക്കിയത്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്.എസ്.എഫ് കണക്കാക്കുന്നത്. ആറ് മാധ്യമപ്രവര്‍ത്തകരാണ് ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. യമനും ഇന്ത്യയുമാണ് തൊട്ട് പിറകിലുള്ള രാജ്യങ്ങൾ. നാല് മാധ്യമപ്രവര്‍ത്തകരാണ് ഈ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടത്.
ആര്.എസ്.എഫ് ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ 1995 മുതല്‍ ജയലയ്ക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നിട്ടില്ലെന്ന് ആര്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്മര്, ബെലാറസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ മാധ്യമങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ മൂലം തടവിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ 20 ശതമാനം ഉയര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. 46 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും ആസൂത്രിത കൊലപാതകങ്ങളായിരുന്നുവെന്നും ആര്.എസ്.എഫ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
Content Highlights: Record 488 journalists jailed, 46 killed in 2021
Published: 17 Dec 2021, 05:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented