ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആൻഡ്രൂ രാജകുമാരന്റെ പദവികൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 'ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകളും പദവികളും ബഹുമതികളും നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ചാൾസ് മഹാരാജാവ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു.' ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ എന്നറിയപ്പെടും. രാജകൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ദേഹം മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രൂ രാജകുമാരൻ നിഷേധിക്കുന്നുണ്ടെങ്കിലും രാജകൊട്ടാരം നടപടികളുമായി മുന്നോട്ടു പോവുകയാണ്.
'എല്ലാത്തരം ദുരുപയോഗങ്ങൾക്ക് ഇരയായവരോടും അതിജീവിച്ചവരോടുമൊപ്പം തങ്ങളുടെ ചിന്തകളും പരിപൂർണ്ണമായ സഹതാപവും എപ്പോഴുമുണ്ടായിരിക്കും എന്ന് വ്യക്തമാക്കാൻ രാജാവും രാജ്ഞിയും ആഗ്രഹിക്കുന്നു.' പ്രസ്താവന കൂട്ടിച്ചേർത്തു.അതേസമയം, അദ്ദേഹത്തിന്റെ പെൺമക്കളായ യൂജിനി രാജകുമാരിക്കും ബിയാട്രിസ് രാജകുമാരിക്കും പദവികൾ നിലനിർത്താനാകും.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദത്തിൽ വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ആൻഡ്രൂ രാജകുമാരനെതിരെ ആരോപണമുന്നയിച്ച വിർജീനിയ ജിഫ്രേയുടെ മരണാനന്തര ഓർമ്മക്കുറിപ്പായ 'നോബഡീസ് ഗേൾ' പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്.
കൗമാരക്കാരകാലത്ത് ആൻഡ്രൂ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഓർമ്മക്കുറിപ്പിൽ വിർജീനിയ ജിഫ്രേ രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ സിവിൽ കേസിൽ ജിഫ്രേയ്ക്ക് വൻതുക നൽകി ആൻഡ്രൂ ഒത്തുതീർപ്പാക്കിയിരുന്നു. ജിഫ്രേ എപ്സ്റ്റീൻ തന്നെ ലൈംഗിക അടിമയാക്കി പലർക്കും കാഴ്ച്ചവെച്ചതായും ഓർമ്മക്കുറിപ്പിൽ പറയുന്നു. ഈ വർഷംഏപ്രിൽ മാസത്തിൽ ജിഫ്രേ ജീവനൊടുക്കി. തന്റെ ദുരനുഭവങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞിട്ടും നിരവധിപേർ പിന്തുണച്ചിട്ടും വിഷാദത്തിൽ നിന്ന് മുക്തമാകാൻ ജിഫ്രേയ്ക്ക് സാധിച്ചില്ല.
Content Highlights: Prince Andrew stripped of royal titles and patronages following his association with convicted sex offender Jeffrey Epstein. Buckingham Palace confirms King Charles`s decision. Andrew to be known as Andrew Battenberg Windsor.
Published: 31 Oct 2025, 09:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented