
ഇസ്‌ലാമാബാദ്: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരേയാണ് പ്രതിഷേധമുണ്ടായത്. കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു. ചിലഭാഗങ്ങൾക്ക് തീയിട്ടു.
പ്രതിഷേധത്തിന്റേയും ആക്രമണത്തിന്റേയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ ആക്രമണത്തിനെതിരായി പ്രതിഷേധിക്കുന്ന പാക് പൗരന്മാർ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് ഇരച്ചെത്തി. തുടർന്ന് മുൻഭാഗത്തെ ചില്ലുകൾ തല്ലിത്തകർത്തു. തുടർന്ന് പലയിടങ്ങളിലും തീയിടുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെയ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും പ്രതിഷേധക്കാർ യുഎസ് എംബസിക്കുമുന്നിൽ തടിച്ചുകൂടിയിരുന്നു.
യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഖമനേയി വധിക്കപ്പെട്ടുവെന്ന് ഇറാൻ വാർത്താ ഏജൻസികളാണ് സ്ഥിരീകരിച്ചത്. ഖമനേയിയുടെ മകളും മരുമകനും മരുമകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് ഖമനേയിയെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Protests erupted at the US consulate in Karachi, Pakistan. The demonstration follows reports of the assassination of Iran's Supreme Leader, Ali Khamenei. Protestors vandalized the consulate building and set parts of it on fire. Iran's state news agencies reportedly confirmed Khamenei's death in a joint US-Israel attack
Published: 01 Mar 2026, 01:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented