ലണ്ടന്‍: ആസ്ട്ര സനേകയുമായി ചേര്‍ന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയരുന്നു. വാക്‌സിന്റെ നിര്‍മാണത്തില്‍ പിഴവുണ്ടായതായുള്ള വിവരം പുറത്തുവന്നതോടെയാണ് പരീക്ഷണ ഫലം സംബന്ധിച്ച് സംശയമുയരുന്നത്. തങ്ങളുടെ വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്നാണ് ആസ്ട്ര സനേക നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഒരുമാസത്തിന്റെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് ബാക്കി പകുതിയും നല്‍കിയുള്ള പരീക്ഷണം 90 ശതമാനം ഫലപ്രദമായിരുന്നെന്നായിരുന്നു കമ്പനി വ്യക്തമാക്കിയിരുന്നത്. ഒരുമാസം ഇടവിട്ട് രണ്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനമേ ഫലപ്രാപ്തിയുണ്ടായിരുന്നുള്ളൂ. രണ്ടു പരീക്ഷണങ്ങളുടെയും ശരാശരി നോക്കുമ്പോള്‍ വാക്‌സിന്‍ 70 ശതമാനം ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
രണ്ടു ഡോസുകളില്‍ പരീക്ഷണം നടത്തിയത് സംശയം ഉയര്‍ത്തിയിരുന്നു. പകുതി ഡോസ് നല്‍കിയത് വാക്‌സിന്‍ നിര്‍മാണത്തില്‍ ഡോസേജിലുണ്ടായ പിഴവ് മൂലമാണെന്ന് അമേരിക്കയിലെ വാക്‌സിന്‍ പ്രോഗ്രാം 'ഓപ്പറേഷന്‍ വാര്‍പ് സ്പീഡ്' പിന്നീട് പറഞ്ഞു. മാത്രമല്ല, കൂടിയ ശതമാനം ഫലപ്രാപ്തി കണ്ടെത്തിയത് യുവാക്കളില്‍ നടത്തിയ പരീക്ഷണത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി. പിന്നീട് ആസ്ട്ര സനേകയും പിഴവുണ്ടായതായി സമ്മതിച്ചു.
ഈ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഓക്‌സ്ഫഡ് വാക്‌സിന്റെ കാര്യത്തില്‍ സംശയം ഉയര്‍ന്നത്. പരീക്ഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയം ഉയര്‍ന്നുവരുന്നത് വാക്‌സിന്റെ വിശ്വാസ്യതയെത്തന്നെ നശിപ്പിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശദമായ വിലയിരുത്തലുകള്‍ ഓക്‌സ്ഫഡ് വാക്‌സിന്റെ കാര്യത്തില്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു.
20,000-ത്തോളം പേരിലായിരുന്നു വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതില്‍ പകുതി പേര്‍ ബ്രിട്ടനിലും ബാക്കി ബ്രസീലിലുമായിരുന്നു. വാക്‌സിന്റെ വലിയ തോതിലുള്ള നിര്‍മാണം ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളിലൊന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ഫൈസര്‍, മോഡേണ വാക്‌സിനുകളെക്കാള്‍ ഓക്‌സ്ഫഡ് വാക്‌സിന് ഫലപ്രാപ്തി കുറവാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. യു.എസ്. കമ്പനിയായ മോഡേണയുടെ വാക്‌സിന്‍ 94.5 ശതമാനവും ഫൈസര്‍ 95 ശതമാനവും ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. റഷ്യയുടെ സ്പുട്‌നിക്-5 വാക്‌സിന്റെ ഫലപ്രാപ്തി 90 ശതമാനമാണ്. എന്നാല്‍ മറ്റ് രണ്ടു വാക്‌സിനുകളും ഫ്രീസറിലാണ് സൂക്ഷിക്കേണ്ടതെങ്കില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍മതി എന്നതായിരുന്നു ഇതിന്റെ മെച്ചമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
Content Highlights: Oxford Vaccine Faces More Questions After AstraZeneca Admits Error
Published: 26 Nov 2020, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented